കുടുംബശ്രീ വനിതകള്‍ പ്രതിഷേധ മാര്‍ച്ച നടത്തി

Web Desk
1 Min Read

ആലുവ: കേരളത്തില്‍ ഏറ്റവും അധികം വേശ്യകള്‍ താമസിക്കുന്നത് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ആണെന്നും പഞ്ചായത്ത് വേശ്യകളുടെ കണക്കെടുപ്പ് നടത്തി അവര്‍ക്ക് സാമൂഹ്യ വേശ്യ പെന്‍ഷന്‍ കൊടുക്കണമെന്നും ആവശ്യപ്പെട്ടു പരാതി നല്‍കിയ രാഹുല്‍ കെ ടിയുടെ വീട്ടിലേക്ക് കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

city exchange

വിവരാവകാശ നിയമപ്രകാരം കിട്ടിയ രാഹുലിന്റെ കത്തില്‍ നിന്നാണ് രാഹുല്‍ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിനെയും വാര്‍ഡിനെയും ഇല്ലാത്ത ആരോപണങ്ങള്‍ പറഞ്ഞു അപമാനിച്ച വിവരം പുറത്തറിയുന്നത്. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിനെയും അഞ്ചാം വാര്‍ഡിനെയും ഇല്ലാത്ത ആരോപണങ്ങള്‍ പറഞ്ഞു അപമാനിച്ച രാഹുലിനെതിരെ ശക്തമായ ജനരോഷമാണ് നാട്ടില്‍ ഉയര്‍ന്നിരിക്കുന്നത്. ഒരു നാടിനെയും സ്ത്രീകളെയും ഇല്ലാത്ത മാധ്യമ വാര്‍ത്തയുടെ പേര് പറഞ്ഞു മോശമാക്കിയ രാഹുലിനെ ചൂലിനടിക്കണമെന്നും ജയിലില്‍ അടക്കണമെന്നുമാണ് പ്രകടനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ആവശ്യപ്പെട്ടത്.

എസ് എന്‍ പുരം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് രാഹുലിന്റെ വീടിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക്, വാര്‍ഡ് മെമ്പര്‍ ലൈല അബ്ദുല്‍ ഖാദര്‍, രമണന്‍ ചേലാക്കുന്ന്, കുടുംബശ്രീ സി ഡി എസ് അംങ്ങളായ റാഹില, ശോഭ, ഷീല സുരേഷ്, ഷഹര്‍ബാന്‍, ബീന മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!