യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

Web Desk
1 Min Read

ആലുവ: കൊല്ലത്ത് തേവലക്കര സ്‌കൂളില്‍ മിഥുന്‍ എന്ന വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് അനാസ്ഥയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ കോലം കത്തിച്ച് ആലുവ ബാങ്ക് ജംഗ്ഷനില്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത് വരെ സമരം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു.

city exchange

യു ഡി എഫ് ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ കോഡിനേറ്റര്‍ എം എസ് സനു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ് ശിവശക്തി, എം എ സക്കീര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ ഉബൈദ് വടക്കുംപുറം, ജസ്‌മോന്‍ ജോസ്, അമീര്‍ ഷാ, കോണ്‍ഗ്രസ് നേതാക്കന്മാരായ ജി മാധവന്‍കുട്ടി, എം എ ഹരിസ്, സിറാജ് ചേനക്കര, എം എ കെ നജീബ്, രാജേഷ് പുത്തനങ്ങാടി, അക്‌സര്‍ അമ്പലത്തിങ്കല്‍, ഫൈസല്‍ ഖാലിദ് ഇമ്മാനുവല്‍ പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!