
ദുബൈ:

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അനുകൂല മുന്നണിക്ക് വിജയം. തെരഞ്ഞെടുപ്പ് നടന്ന 14 സ്ഥാനങ്ങളില്‍ 11 എണ്ണവും അഡ്വ. വൈ.എ റഹീം നേതൃത്വം നല്‍കിയ വിശാല ജനകീയ മുന്നണി നേടി. പതിനാലാം തവണയാണ് കോണ്‍ഗ്രസ് നേതാവ് വൈ.എ റഹീം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ഏഴ് ഭാരവാഹികളും, ഏഴ് ഭരണസമിതി അംഗങ്ങളുമടക്കം 14 സ്ഥാനങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് അനുകൂല വിശാല ജനകീയ മുന്നണി ഏഴ് ഭാരവാഹി സ്ഥാനങ്ങള്‍ നേടി. അഞ്ച് ഭരണസമിതി സ്ഥാനാര്‍ഥികളും വിജയിച്ചു. ഇടത് അനുകൂല വിശാല വികസന മുന്നണിയിലെ ജോണ്‍സന്‍ മാത്തുകുട്ടിയെ 194 വോട്ടിന് പരാജയപ്പെടുത്തിയാണ് ഇന്‍കാസ് നേതാവ് അഡ്വ. വൈ എ റഹീം പതിനാലാം തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ടി.വി നസീര്‍ ജനറല്‍ സെക്രട്ടറിയായും, ടി.കെ ശ്രീനാഥ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി മാത്യൂ ജോണും, ജോയിന്‍ ജന. സെക്രട്ടറിയായി മനോജ് ടി വര്‍ഗീസും, ജോയിന്റെ ട്രഷററായി ബാബു വര്‍ഗീസും വിജയിച്ചു. ഓഡിറ്റര്‍ സ്ഥാനത്തേക്ക് മുരളീധരന്‍ വി കെ പി തെരഞ്ഞെടുക്കപ്പെട്ടു.

