പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് ഈ വര്‍ഷം തന്നെ രൂപീകരിക്കും: മന്ത്രി പി രാജീവ്

Web Desk
1 Min Read

കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം തന്നെ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇതിന്റെ രൂപരേഖ തയ്യാറായി കഴിഞ്ഞതായും മന്ത്രി അറിയിച്ചു. അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരളയുടെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

പ്ലാന്റേഷന്‍ മേഖല നേരിടുന്ന നിയമ തടസങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ റവന്യൂ, വ്യവസായ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ഉടന്‍ വിളിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

കുടുതല്‍ തൊഴിലവസരങ്ങളും നിക്ഷേപവും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എം എസ് എം ഇ മേഖലക്ക് ഗുണകരമാകുന്ന ചരിത്രപരമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വര്‍ക്ക് ടൂറിസമായിരിക്കും കേരളത്തില്‍ ഇനിയുണ്ടാകാന്‍ പോകുന്ന വിപ്ലവകരമായ മാറ്റം. വര്‍ക്ക് ഫ്രം ഹോം വ്യാപകമായതോടെ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ആര്‍ക്കും കേരളത്തില്‍ വന്ന് ജോലി ചെയ്യാം. ഇവര്‍ക്ക് ആവശ്യമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കും.

- Advertisement -
Ad image

പ്രതിസന്ധികളെ അവസരമാക്കി മാറ്റുന്നതില്‍ കേരളം പുതു ചരിത്രം കുറിച്ചു. കാലഹരണപ്പെട്ട 227 നിയമങ്ങള്‍ പിന്‍വലിക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം വ്യവസായ, വാണിജ്യ മേഖലയില്‍ നിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചാണെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഉപാസി പ്രസിഡന്റ് എം പി ചെറിയാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഡോ. എ ബാലസുബ്രഹ്മണ്യന്‍, എ പി കെ മുന്‍ ചെയര്‍മാന്‍ പി കെ മാധവ മേനോന്‍, സെക്രട്ടറി ബി കെ അജിത് എന്നിവര്‍ സംസാരിച്ചു.

സാങ്കേതിക സെഷനില്‍ ട്രോപ്പിക്കല്‍ പ്ലാനറ്റേഷന്‍സ് ജനറല്‍ മാനേജര്‍ തോമസ് ജോസഫ് മോഡറേറ്ററായി. റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ടീ ബോര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാനുമായ ഡോ. കെ എന്‍ രാഘവന്‍, ജോസ് ഡൊമിനിക്, തമിഴ്നാട് ഫോറസ്റ്റ് കോളജ് സില്‍വികള്‍ച്ചര്‍ വിഭാഗം മേധാവി ഡോ. ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!