

ആലുവ: യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റായി പി എച്ച് അസ്ലം ചുമതലയേല്‍ക്കുന്ന ചടങ്ങ് ബെന്നി ബെഹന്നാന് എം പി ഉദ്ഘാടനം ചെയ്തു. ആര്‍ജവമുള്ള നിലപാടുകളും ശക്തമായ സംഘടനാ പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഊര്‍ജം പകരാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നും കേന്ദ്ര, സംസ്ഥാന ജനദ്രോഹ സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റു അധ്യക്ഷത വഹിച്ചു. ജെബി മേത്തര്‍ എം പി, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, ഉമാ തോമസ്, കെ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ്, മുന്‍സിപ്പല്‍ ചെയര്മാന് എം ഒ ജോണ്‍, മുന്‍ എം എല്‍ എ എം എ ചന്ദ്രശേഖരന്, ഡി സി സി ഭാരവാഹികളായ കെ എസ് ബിനീഷ് കുമാര്‍, പി എന്‍ ഉണ്ണികൃഷ്ണന്, പി ബി സുനീര്‍, ബാബു പുത്തനങ്ങാടി, വി പി ജോര്‍ജ്, യു ഡി എഫ് ചെയര്മാന് ലത്തിഫ് പൂഴിത്തറ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജിന്‍ഷാദ് ജിന്നാസ്, അബ്ദുല്‍ റഷീദ്, സംസ്ഥാന സെക്രട്ടറി വി ആര് രാംലാല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഫസ്ന യൂസഫ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ പി എ മുജീബ്, കെ എന്‍ കൃഷ്ണകുമാര്‍, അല്‍ അമീന് അഷ്റഫ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയോജകമണ്ഡലം ഭാരവാഹികളായ വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ്, സെക്രട്ടറിമാരായ ജോണി ക്രിസ്റ്റഫര്‍, അനോജ് ജമാല്‍, വിജീഷ് പി ആര്, രഞ്ജു ദേവസി, ആല്ഫിന് രാജന്, താഹിര്‍, ഫഹദ് മണ്ഡലം പ്രസിഡന്റുമാരായ അനൂപ്, ജിതിന്, അസര്‍, സക്കീര്‍, കോണ്‍ഗ്രസ് നേതാക്കളായ മുഹമ്മദ് ഷഫീക്ക്, ഫാസില്‍ ഹുസൈന്, ജി മാധവന്‍കുട്ടി, സിറാജ് ചേനക്കര, എം എ ഹാരിസ്, ബാബു കൊല്ലംപറമ്പില്‍, എം എ കെ നജീബ്, ഹനീഫ, മാഹിന്‍, ലിസ്സി സെബാസ്റ്റ്യന്‍, ലിസി എബ്രാഹാം, കെ കെ ജമാല്‍, പി കെ സിറാജ്, പി ജെ ജോയി, രാജേഷ് പുത്തനങ്ങാടി, എം എസ് സനു, സുധീഷ് കപ്രശ്ശേരി, സെബാസ്റ്റ്യന്‍ പോള്‍, ബേസില്‍, നിസാം, പി എ ഹാരിസ്, അനീഷ് ചേനക്കര തുടങ്ങിയവര്‍ പങ്കെടുത്തു.
