ജനുവരി എട്ടിന് ഹമദ് വിമാനത്താവളത്തില്‍ അടിയന്തര അഭ്യാസ പ്രകടനം

Web Desk
1 Min Read

ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജനുവരി എട്ടിന് സമ്പൂര്‍ണ അടിയന്തര അഭ്യാസം നടത്തുമെന്ന് അറിയിച്ചു.

city exchange

ഖത്തര്‍ കമ്പനി ഫോര്‍ എയര്‍പോര്‍ട്ട്‌സ് ഓപ്പറേഷന്‍ ആന്റ്് മാനേജ്മെന്റ് 2024 ജനുവരി എട്ടിന് വൈകിട്ട് അഞ്ചു മണി മുതല്‍ 8 വരെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (മതാര്‍) ആറാമത്തെ പൂര്‍ണ്ണ അടിയന്തര അഭ്യാസം നടത്തും.

‘ജീവനക്കാരുടെയും യാത്രക്കാരുടെയും ക്ഷേമം സംരക്ഷിക്കുന്നതിനൊപ്പം ഒരു സംഭവമുണ്ടായാല്‍ ഉയര്‍ന്ന തലത്തിലുള്ള തയ്യാറെടുപ്പ് ഉറപ്പാക്കാനുള്ള മതാറിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പരിപാടിയെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

പാസഞ്ചര്‍ ടെര്‍മിനലിലും എയര്‍സൈഡില്‍ സ്ഥിതി ചെയ്യുന്ന മാനുവറിംഗ് ഏരിയയിലുമാണ് അഭ്യാസം നടക്കുന്നത്. അഭ്യാസം വിമാനത്താവള പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല.

- Advertisement -
Ad image

ട്രാവല്‍ അലര്‍ട്ട് പ്രകാരം വിമാന ദുരന്ത ലാന്‍ഡിംഗ്, അപകടം എന്നിവയും എമര്‍ജന്‍സി അഭ്യാസത്തില്‍ ഉള്‍പ്പെടുന്നു.

സിമുലേഷനില്‍ ഒരു എയര്‍ക്രാഫ്റ്റ് ഡിസ്ട്രസ് ലാന്‍ഡിംഗും അപകടവും ഉള്‍പ്പെടും.

ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ്, എയര്‍ലൈന്‍ ഓപ്പറേറ്റേഴ്സ് കമ്മിറ്റി, എയര്‍പോര്‍ട്ട് കസ്റ്റംസ്, പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആംബുലന്‍സ് സര്‍വീസ്, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷണല്‍ കമാന്‍ഡ് സെന്റര്‍ എന്നിവയുള്‍പ്പെടെ പങ്കാളികളുമായും സമ്പൂര്‍ണ്ണ അടിയന്തര അഭ്യാസം നടത്തും.

ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ, ഖത്തര്‍ അമിരി എയര്‍ഫോഴ്‌സ്, ഖത്തര്‍ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി- എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ്, ഖത്തര്‍ ഡിസാസ്റ്റര്‍ വിക്ടിം ഐഡന്റിഫിക്കേഷന്‍ ടീം, ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എന്നിവയും അഭ്യാസത്തില്‍ പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!