ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസിലെ അത്താഴവിരുന്നില്‍ അതിക്രമവും വെടിവെയ്പും; അക്രമി അറസ്റ്റില്‍

Web Desk
1 Min Read

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്ന് ചടങ്ങിനിടെ അതിക്രമിച്ച് കയറിയ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരിട്ടു. ചടങ്ങ് ആരംഭിച്ചതിന് പിന്നാലെ അകത്തേക്ക് കടന്ന ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചതായാണ് പുറത്തുവരുന്ന വിവരം.

city exchange

സംഭവം നടക്കുമ്പോള്‍ ഒന്നിലേറെ തവണ വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ആരും പരിക്കേറ്റിട്ടില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്.

പ്രസിഡന്റ് ട്രംപിനേയും പ്രഥമ വനിത മെലാനിനേയും ഉടന്‍ ഒഴിപ്പിച്ചതായും പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രസിഡന്റായതിന് ശേഷം ആദ്യമായാണ് ട്രംപ് ഈ ചടങ്ങില്‍ പങ്കെടുക്കുന്നത്. മാധ്യമങ്ങളുമായി അദ്ദേഹത്തിന്റെ ബന്ധം വിവാദപരമായി നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ പരിപാടി നടന്നത്.

- Advertisement -
Ad image

ചടങ്ങില്‍ പ്രവേശിക്കുമ്പോള്‍ ‘ഹെയില്‍ ടു ദി ചീഫ്’ എന്ന സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപ് പ്രമുഖ മാധ്യമപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റിനെയും അദ്ദേഹം അഭിനന്ദിച്ചു.

അമേരിക്കന്‍ ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള സംഘര്‍ഷഭരിതമായ ബന്ധം ഈ പരിപാടിയിലൂടെ വീണ്ടും ശ്രദ്ധയില്‍പ്പെട്ടു. ചില മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം പരിപാടികള്‍ പത്രപ്രവര്‍ത്തകരും ഭരണകൂടവും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ത്തി.

ട്രംപിന് യാതൊരു പരിക്കുമില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച് വൈറ്റ് ഹൗസില്‍ ഉടന്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തതായി എഫ് ബി ഐ അറിയിച്ചു. സുരക്ഷാ പരിശോധന നടക്കുന്ന ഭാഗത്തിന് സമീപമാണ് വെടിവെപ്പ് നടന്നത്.

വൈറ്റ് ഹൗസ് പ്രസ് പൂളിന്റെ വിവരമനുസരിച്ച്, ‘വെടിവെപ്പ്’ എന്ന മുന്നറിയിപ്പ് ഉയര്‍ന്നതോടെ ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ വേഗത്തില്‍ പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. സംഭവം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്.

അത്താഴവിരുന്നില്‍ ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. അഞ്ചു മുതല്‍ എട്ടു തവണ വരെ വെടിയൊച്ച കേട്ടെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Share This Article
Leave a Comment
error: Content is protected !!