

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്‌സ് എല്‍ പി സ്‌കൂളിന് 11 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിക്കുന്ന ടോയ്‌ലെറ്റ് കോംപ്ലക്‌സിന്റെ (അഞ്ചെണ്ണം) നിര്‍മ്മാണ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വഹിച്ചു. വളര്‍ന്നു വരുന്ന തലമുറക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും തന്റെ ഭാഗത്തു നിന്നും എല്ലാ സഹായവും ഉണ്ടാകുമെന്നും വിദ്യാര്‍ഥികള്‍ നാടിന്റെ സ്വത്താണെന്നും അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാം ഉത്തരവാദിത്വമാണെന്നും ലഹരിയില്‍ നിന്നും നമ്മുടെ തലമുറയെ സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് ചീഫ് ഇമാം അബ്ദുല്‍ സലാം ഉസ്താദ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. തായിക്കാട്ടുകര മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് പി ബി അലികുഞ്ഞ് സ്വാഗതവും സെക്രട്ടറി സി കെ ഷെമീര്‍ നന്ദിയും പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, അംഗങ്ങളായ ലൈല അബ്ദുല്‍ ഖാദര്‍, സി പി നൗഷാദ്, ജമാഅത്ത് കൗണ്‍സില്‍ ചെയര്‍മാന്‍ സി എം യാക്കൂബ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ജാസ്മിന്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് എ എം അബു, തായിക്കാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍ എന്നിവര്‍ പ്രസംഗിച്ചു.

എയ്ഡഡ് സ്‌കൂളായ തായിക്കാട്ടുകര എല്‍ പി സ്‌കൂള്‍ തായിക്കാട്ടുകര മുസ്‌ലിം ജമാഅത്ത് മാനേജ്‌മെന്റിന്റെ കീഴിലാണ്.
