

കോഴിക്കോട്: വിന്ധ്യ പര്‍വ്വതത്തിനപ്പുറം ഒരു സംഗീതവും ഇപ്പുറം മറ്റൊരു സംഗീതവുമാണന്ന ധാരണയെ മാറ്റി മറച്ച് സംഗീതത്തിന്റെ അതിര് വരമ്പുകള്‍ ഇല്ലാതാക്കിയ വ്യക്തിത്വമാണ് ഉമ്പായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ആദ്യ ഹിന്ദുസ്ഥാനി സംഗീത പഠന കേന്ദ്രം ഉമ്പായി മ്യൂസിക് അക്കാദമിയുടെ ഉദ്ഘാടനവും കുറ്റിക്കാട്ടൂര്‍ മൊണ്ടാന എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാ സ്ഥാപനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നൂറ്റാണ്ട് പഴക്കമുള്ള പാരമ്പര്യത്തെ നമ്മുടെ സംസ്്കാരവുമായി ബന്ധിപ്പിച്ച കണ്ണിയാണ് ഉമ്പായി. കലാരൂപങ്ങള്‍ ഏതെങ്കിലും ഒരു ദേശാതിര്ത്തിക്കുള്ളിലോ
പ്രത്യേക വിഭാഗത്തിനകത്തോ ചുരുങ്ങി നില്ക്കേണ്ടതല്ല എന്ന കാഴ്ചപ്പാടിനെ ഉമ്പായിയുടെ കലാജീവിതം അടിവരയിട്ട് ഉറപ്പിക്കുന്നു. ഉമ്പായിയിലെ പാട്ടുകാരനെ രൂപപ്പെടുത്തിയത് ജന്മ നഗരമായ കൊച്ചിയാണ്. സംഗീതത്തെ മിനുക്കിയെടുത്തത് മുബൈയും അതിലുപരി ആത്മബന്ധം കോഴിക്കോടുമായി ഉണ്ടെന്ന് ഉമ്പായി പറഞ്ഞത് മുഖ്യമന്ത്രി അനുസ്മരിച്ചു. ഈ സവിശേഷത കാരണം പ്രിയപ്പെട്ടതാക്കിയ കോഴിക്കോട് തന്നെ ഉചിതമായ സ്മാരകം ഉയരുന്നത് ഔചിത്യമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സാംസ്ക്കാരിക വകുപ്പ് അനുവദിച്ച ഗ്രാന്റിന് പുറമെ സ്ഥാപനത്തിന്റെ മുന്നേറ്റത്തിന് സര്‍ക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി.
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ പി ടി എ റഹീം, തോട്ടത്തില്‍ രവീന്ദ്രന്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍ കുമാര്‍, മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം പി അഹമ്മദ്, യു എല്‍ സി സി ചെയര്മാന് രമേശന് പാലേരി, ഉമ്പായി മ്യൂസിക് അക്കാദമി സെക്രട്ടറി കെ അബ്ദുല്‍ സലാം, സമീര്‍ ഉമ്പായി, മലബാര്‍ ഗ്രൂപ്പ് എക്സി. ഡയറക്ടര്‍ കെ പി വീരാന്‍ കുട്ടി, ഷാജി ചാലക്കുഴിയില്‍,
കെ സി മുജീബ് റഹ്മാന്, കെ ജെ സ്റ്റാന്‍ലി, ടി കെ മുരളീധരന്, സന്നാഫ് പാലക്കണ്ടി, നയന്‍ ജെ ഷാ എന്നിവര്‍ സംസാരിച്ചു.
ഉമ്പായി മ്യൂസിക് അക്കാദമി പ്രസിഡന്റ് കെ ഷംസുദ്ദീന് സ്വാഗതവും ട്രഷറര്‍ പ്രകാശ് പൊതായ നന്ദിയും പറഞ്ഞു.

