അറബ്- ഇസ്ലാമിക് സംയുക്ത ഉച്ചകോടിയില്‍ അമീര്‍ പങ്കെടുത്തു

Web Desk
2 Min Read

റിയാദ്: റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടന്ന സംയുക്ത അറബ് ഇസ്ലാമിക് അസാധാരണ ഉച്ചകോടിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു.

city exchange

ഉച്ചകോടിയില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ തുടങ്ങിയവരും ഉച്ചകോടിയില്‍ പങ്കെടുത്തു.

ഗാസ മുനമ്പിലെ ഫലസ്തീന്‍ സഹോദരങ്ങള്‍ മനുഷ്യ സഹിഷ്ണുതയ്ക്കപ്പുറമുള്ള വിധത്തില്‍ ഇസ്രായേല്‍ യുദ്ധത്തിന്റെ ക്രൂരതകള്‍ ഏറ്റുവാങ്ങുന്നതിനിടയിലാണ് ഉച്ചകോടി ചേരുന്നതെന്നും അന്താരാഷ്ട്ര സമൂഹം അതിന്റെ നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതിലും സ്വയം പ്രതിരോധത്തിന്റെ പേരില്‍ നടക്കുന്ന യുദ്ധക്കുറ്റങ്ങളും കൂട്ടക്കൊലകളും തടയാനും ഈ ആക്രമണ യുദ്ധം അവസാനിപ്പിക്കാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ പരാജയപ്പെട്ടുവെന്നും അമീര്‍ പറഞ്ഞു.

കുട്ടികളും സ്ത്രീകളും വൃദ്ധരും കൂട്ടക്കൊലയും മനുഷ്യരുടെ കഷ്ടപ്പാടുകളും കാണുമ്പോള്‍ ഹൃദയം വേദനയാല്‍ തകരുകയാണ്. എന്നിട്ടും അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെ അന്താരാഷ്ട്ര നിയമത്തിന് അതീതമായി കണക്കാക്കുകയാണ്. ഇത് എത്രനാള്‍ തുടരുമെന്നും അമീര്‍ ചോദിച്ചു.

- Advertisement -
Ad image

രാജ്യത്തെ തദ്ദേശീയ ജനതയ്ക്കെതിരായ ക്രൂരവും ഒരിക്കലും അവസാനിക്കാത്തതുമായ യുദ്ധത്തില്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്നത് അംഗീകരിക്കപ്പെടുമോ എന്ന ചോദ്യവും അമീര്‍ ഉന്നയിച്ചു.

ഗാസയില്‍ സംഭവിക്കുന്നത് എല്ലാ തലത്തിലും ഭീഷണിയാണ്. എങ്ങനെയാണ് ആശുപത്രികള്‍ ബോംബിടുന്നത് ഒരു സാധാരണ കാര്യമായതെന്നും അമീര്‍ ചോദിച്ചു. കുട്ടികളായാലും സ്ത്രീകളായാലും വിവേചനരഹിതമായി ഫലസ്തീന്‍ സിവിലിയന്മാരെ കൊല്ലുന്ന ദൃശ്യങ്ങളോടുള്ള അവരുടെ പ്രതിരോധശേഷിയും ആശുപത്രികളിലും അഭയകേന്ദ്രങ്ങളിലും ബോംബാക്രമണം നടത്തുന്നതും അവരെ ബാധിക്കാത്തതും അവരുടെ പ്രതിരോധശേഷി നിരപരാധികളുടെ മൃതദേഹങ്ങള്‍ കാണുന്നതിലെത്തുന്നതും നാം കണ്ടു. ആളുകളെ നായ്ക്കള്‍ തിന്നുന്നു, ഈ രാജ്യങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നും അമീര്‍ വിശദീകരിച്ചു.

ഇസ്രായേലിന്റെ ന്യായീകരണം അനുവദിക്കുന്നതിലൂടെ അന്തര്‍ദേശീയ വ്യവസ്ഥ നമ്മെ പരാജയപ്പെടുത്തുന്നതിന് മുമ്പ് സ്വയം പരാജയപ്പെടുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആശുപത്രികളില്‍ ബോംബാക്രമണം നടത്തുന്നതും പാര്‍പ്പിട പരിസരങ്ങളിലും അഭയാര്‍ഥി ക്യാമ്പുകളിലും വിവേചനരഹിതമായ ബോംബാക്രമണത്തിലൂടെ മുഴുവന്‍ കുടുംബങ്ങളും രേഖകളില്‍ നിന്ന് മായ്ക്കപ്പെടുമെന്നും മുഴുവന്‍ ആളുകളെയും നിര്‍ബന്ധിതമായി നാടുകടത്തുമെന്നും ആരാണ് കരുതിയിരുന്നത്. ഇസ്രായേല്‍ നേതാക്കളുടെ നഗ്‌നമായ വംശീയ പ്രസ്താവനകളോടൊപ്പം അവരുടെ സഖ്യരാജ്യങ്ങളുടെ നേതാക്കളും അപലപിച്ചിട്ടില്ല.

ഖത്തര്‍ ചരിത്രപരമായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ മേഖലയിലെയും അന്താരാഷ്ട്ര സമൂഹത്തിലെയും തങ്ങളുടെ പങ്കാളികളോടൊപ്പം, മാനുഷിക സഹായം നല്‍കാനും ആവശ്യമുള്ളവര്‍ക്ക് അത് വേഗത്തിലാക്കാന്‍ പ്രവര്‍ത്തിക്കുന്നത് തുടരുന്നുവെന്നും അമീര്‍ പറഞ്ഞു.

ദുരിതമനുഭവിക്കുന്നവര്‍ക്ക് തടസ്സമില്ലാതെയും ഉപാധികളില്ലാതെയും എത്തിക്കുന്നതിന് സുരക്ഷിതമായ മാനുഷിക ഇടനാഴികള്‍ ശാശ്വതമായി തുറക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെടുന്നതായും അമീര്‍ പറഞ്ഞു. ഗാസ മുനമ്പിന്റെ എല്ലാ ഭാഗങ്ങളിലും സഹായം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത അമീര്‍ ഊന്നിപ്പറഞ്ഞു. ഇത് വിശ്വാസത്തിന്റെ ഏറ്റവും ദുര്‍ബലമായ തലമാണെന്നും എല്ലാവര്‍ക്കും കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിതെന്നും അമീര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!