

ദോഹ: ഇന്സ്റ്റിറ്റിയൂഷന് ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തര്‍ ചാപ്റ്റര്‍ ഒറിക്സ് യൂണിവേഴ്സല്‍ കോളേജ്, ലിവര്‍പൂള്‍ ജോണ്‍ മൂറ്സ് യൂണിവേഴ്സിറ്റിയുമായി പങ്കാളിത്തത്തില്‍ ഒറിക്സ് യൂണിവേഴ്സല്‍ കോളേജിലെ അല്‍ മജ്ലിസ് ഹാളില്‍ ‘ലിംഗസമത്വവും ഡിജിറ്റല്‍ പരിവര്‍ത്തനവും’ എന്ന വിഷയത്തില്‍ പരിപാടി സംഘടിപ്പിച്ചു.

ലിംഗ സമവാക്യതയും സാങ്കേതിക പുരോഗതിയും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നതിന് എഞ്ചിനീയര്‍മാരെയും അക്കാദമി വിദഗ്ധരേയും വ്യവസായ പ്രമുഖരേയും വിദ്യാര്‍ഥികളെയും ഒന്നിച്ചു കൊണ്ടുവന്ന പരിപാടി പ്രാദേശികവും ആഗോളവുമായ തലത്തില്‍ ലിംഗസമത്വപരമായ ഡിജിറ്റല്‍ ശക്തീകൃത ഭാവിയെ രൂപപ്പെടുത്താനുള്ള ശ്രമത്തില്‍ വലിയ മുന്നേറ്റമായി.

ഒറിക്സ് യൂണിവേഴ്സല്‍ കോളേജിലെ കമ്പ്യൂട്ടിങ്ങും ഡാറ്റാ സയന്‍സും ഉള്‍പ്പെടുന്ന സ്കൂളിന്റെ ഡീനായ ഡോ. ഹഫീസ് ഉര് റഹ്മാന് ഉദ്ഘാടനം ചെയ്തു. ഐഇഐ ഖത്തര്‍ ചാപ്റ്റര്‍ ഹോണററി ചെയര്മാന് അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു.
ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയേഴ്സ് പ്രസിഡന്റ് ഡോ. സുനില്‍ മുഖ്യാതിഥിയായിരുന്നു. രാജ്യങ്ങള്‍ക്കിടയിലെ സഹകരണമാണ് ലിംഗസമത്വവും ഡിജിറ്റല്‍ പരിവര്‍ത്തനവും കൈവരിക്കാന്‍ നിര്‍ണായകമെന്ന് അദ്ദേഹം പറഞ്ഞു. കാഴ്ചപ്പാടും പ്രവര്‍ത്തിയും ഒന്നാകുമ്പോള്‍ എത്രമാത്രം മാറ്റം സാധ്യമാകുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ പരിപാടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. ശോഭന പരിപാടിയുടെ ടെലികോം സന്ദേശം അവതരിപ്പിച്ചു. ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നൂറ ഫതൈസ് അല്‍ മാരി, ഖത്തര്‍ ഗ്രീക്ക് മെടിയേഷന് സി ഇ ഒ ഡോ. ബുത്തൈന അല്‍ അന്‍സാരി, ഒറിക്സ് യൂണിവേഴ്സല്‍ കോളേജിന്റെ പ്രസിഡന്റും ട്രസ്റ്റിയുമായ അസ്മി ആമീര്‍, ഡോ. അബ്ദുല്ല, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുല്‍ കരീം, ഫെഡറേഷന് ഓഫ് ഗ്ലോബല്‍ എഞ്ചിനീയേഴ്സ് പ്രസിഡന്റ് അഹമ്മദ് ജാസിം അല്‍ ജോലോ എന്നിവര്‍ പ്രസംഗിച്ചു.
വിമന്‍ ടെക് ഫോറം രൂപീകരിച്ചു. ദില്ബയുടെ നേതൃത്വത്തില്‍ സാങ്കേതികവിദ്യയിലും എഞ്ചിനീയറിംഗിലുമുള്ള വനിതകളെ ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായാണ് ഫോറം രൂപം കൊണ്ടത്.
ഒറിക്സ് യൂണിവേഴ്സല്‍ കോളേജിന്റെ അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റ് പ്രൊഫ. നജ്ദാവി സമാപന പ്രസംഗം നടത്തി.

