

ദോഹ: ഖത്തറിലെ പ്രശസ്തമായ റോക്കാ പവര്‍ ജിം സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അമേരിക്കന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ജിം പ്രവേശനത്തില്‍ നടന്ന ക്യാമ്പിന് റോക്കാ പവര്‍ മാനേജര്‍ മുഹമ്മദ് നാജിയും അമേരിക്കന്‍ ഹോസ്പിറ്റല്‍ കോര്‍പ്പറേറ്റ് റിലേഷന്‍സ് ആന്റ് മാര്‍ക്കറ്റിങ് വിഭാഗത്തിലെ അജ്മല്‍ മുസ്തഫയും നേതൃത്വം നല്‍കി. ഡോ. സാദിയ (ജിപി ഡോക്ടര്‍), ഡോ. അകാന്‍ഷ (ഡെന്റിസ്റ്റ്), നഴ്‌സ് രാജിഷ് എം, റോക്കാ ജിം നായിന (മാര്‍ക്കറ്റിംഗ്), ട്രെയിനര്‍മാരായ അറഫത്ത്, നിസാം, മാഝന്‍ എന്നിവര്‍ പങ്കെടുത്തു.

ആരോഗ്യപരിശോധന, പ്രാഥമിക ചികിത്സ, ആരോഗ്യബോധവത്ക്കരണ ക്ലാസുകള്‍ എന്നിവയുടെ ഭാഗമായിരുന്നു ക്യാമ്പ്.
