

ദോഹ: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഖത്തര്‍ (ഫിന്‍ഖ്യു) നഴ്‌സസ് ദിനം 2025 ആചരിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ മെന്റല്‍ ഹെല്‍ത്ത് ഫെസിലിറ്റി സി ഇ ഒ ഇയാന്‍ ഫ്രാന്‍സിസ് ടുളി ഉദ്ഘാടനം ചെയ്തു.


ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ് , ഐ സി ബി എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഐ സി ബി എഫ് ഹെഡ് ഓഫ് കമ്യൂണിറ്റി വെല്‍ഫെയര്‍ ആന്റ് ഇന്‍ഷൂറന്‍സ് സ്‌കീം മണിഭാരതി, ഐ സി ബി എഫ് ഹെഡ് ഓഫ് അക്ഷയ ആന്‍ഡ് മെഡിക്കല്‍ ക്യാമ്പ് മിനി സിബി, കെ വി ബോബന്‍ എന്നിവര്‍ പ്രസംഗിച്ചു. ബിജോയ് ചാക്കോ അധ്യക്ഷത വഹിച്ചു.
