അജ്യാല്‍ ഫിലിം ഫെസ്റ്റിവല്‍ നവംബറില്‍; എന്‍ട്രികള്‍ ക്ഷണിച്ചു

Web Desk
1 Min Read

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അജ്യാല്‍ ഫിലിം ഫെസ്റ്റിവലിന്റെ 12-ാം പതിപ്പ് നവംബര്‍ 16 മുതല്‍ 23 വരെ നടക്കും. ചലച്ചിത്ര എന്‍ട്രികള്‍ മെയ് 12 മുതല്‍ സെപ്തംബര്‍ ഒന്നുവരെ സമര്‍പ്പിക്കാം.

city exchange

ഫീച്ചര്‍ ഫിലിം, ഹ്രസ്വ/ ഡോക്യുമെന്ററി എന്നീ രണ്ട് വിഭാഗങ്ങളിലാണ് അജ്യാല്‍ ഫിലിം ഫെസ്റ്റിവലില്‍ ചലച്ചിത്രങ്ങള്‍ സമര്‍പ്പിക്കാനാവുക. അതോടൊപ്പം ഫെസ്റ്റിവലിലെ ജനപ്രിയമായ ‘മെയ്ഡ് ഇന്‍ ഖത്തര്‍’ വിഭാഗവുമുണ്ട്. ഖത്തറിലെ ക്രിയാത്മകമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ ചിത്രങ്ങളാണ് മെയ്ഡ് ഇന്‍ ഖത്തറിന്റെ സവിശേഷത. ‘മെയ്ഡ് ഇന്‍ ഖത്തര്‍’ വിഭാഗത്തിലേക്കുള്ള എന്‍ട്രികള്‍ സെപ്തംബര്‍ 15 വരെ സമര്‍പ്പിക്കാം.

ഫെസ്റ്റിവലിലേക്ക് സമര്‍പ്പിക്കുന്ന സിനിമകള്‍ ഫെസ്റ്റിവലിന് മുമ്പ് ഖത്തറില്‍ റിലീസ് ചെയ്യുകയോ പരസ്യമായി പ്രദര്‍ശിപ്പിക്കാനോ പരസ്യമായി സംപ്രേഷണം ചെയ്യാനോ പാടില്ല.

Share This Article
Leave a Comment
error: Content is protected !!