സുഹൈല്‍ നക്ഷത്രം ‘അല്‍-താര്‍ഫ്’ വ്യാഴാഴ്ച പ്രത്യക്ഷപ്പെടും

Web Desk
1 Min Read

ദോഹ: സീസണ്‍ അവസാനിക്കുന്നതിന്റെ ഭാഗമായി പ്രത്യക്ഷപ്പെടുന്ന അവസാന വേനല്‍ക്കാല നക്ഷത്രങ്ങളിലൊന്നായ സുഹൈല്‍ നക്ഷത്രത്തിന്റെ ‘അല്‍-താര്‍ഫ്’ ഘട്ടത്തിന്റെ ആദ്യ രാവ് ആഗസ്ത് 24ന് വ്യാഴാഴ്ച പ്രത്യക്ഷപ്പെടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അല്‍ താര്‍ഫ് 13 ദിവസം നീണ്ടുനില്‍ക്കും.

city exchange

സുഹൈലിന്റെ നാല് ഘട്ടങ്ങളുടെ തുടക്കത്തിലാണ് അല്‍-താര്‍ഫ്. രണ്ടാം ഘട്ടത്തില്‍ ‘അല്‍-ജബ’യും തുടര്‍ന്ന് ‘അല്‍-സീബ്ര’യും നാലാമത് അല്‍ സര്‍ഫയുമാണ് പ്രത്യക്ഷപ്പെടുക.

അല്‍-താര്‍ഫിന്റെ പ്രാരംഭ ഘട്ടത്തില്‍ താപനിലയില്‍ ക്രമാനുഗതമായ കുറവുണ്ടാകുമ്പോള്‍ രാജ്യത്ത് സ്ഥിരമായ ഈര്‍പ്പം അനുഭവപ്പെട്ടേക്കാമെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം പ്രസ്താവിച്ചു.

- Advertisement -
Ad image

അല്‍ തര്‍ഫ് നക്ഷത്രം പ്രത്യക്ഷമായതോടെ ഇന്ത്യന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുകയും തുടര്‍ന്ന് തണുത്ത കാലാവസ്ഥയ്ക്കായി കാറ്റിന്റെ ആഘാതമുണ്ടാകുകയും ചെയ്യും.

പകല്‍ സമയം കുറവും രാത്രിയില്‍ മിതമായ കാലാവസ്ഥയുമാണ് സുഹൈല്‍ നക്ഷത്രത്തിന്റെ സവിശേഷത.

Share This Article
Leave a Comment
error: Content is protected !!