

ദോഹ: ഖത്തര്‍ സംസ്‌കൃതി ദോഹ സെന്റര്‍ യൂണിറ്റ് സമ്മേളനം ന്യൂ സലാത്ത സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടന്നു. സംസ്‌കൃതി മുന്‍ ജനറല്‍ സെക്രട്ടറി വിജയകുമാര്‍ ഉദ്ഘാടനം നിര്‍ഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് നിതിന്‍ എസ് ജി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജിജേഷ് കൊടക്കല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സമ്മേളനത്തില്‍ 27 എക്‌സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു. ചടങ്ങില്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി എ കെ ജലീല്‍, പ്രസിഡന്റ് അഹ്‌മദ്കുട്ടി, വൈസ് പ്രസിഡന്റുമാരായ ബിന്ദു പ്രദീപ്, മനാഫ് ആറ്റുപുറം, കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് തൂണേരി, വനിതവേദി സെക്രട്ടറി സബീന എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി നിതിന്‍ എസ് ജി (പ്രസി), ഷംസുദ്ധീന്‍, ജാന്‍സി (വൈസ് പ്രസി),
ജിജേഷ് കൊടക്കല്‍ (സെക്ര), വിബിന്‍, സുരേഷ്ബാബു (ജോ സെക്ര) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
ജാന്‍സി റാണി അനുശോചന പ്രമേയവും ഫൈസല്‍ അരിക്കട്ടില്‍ സ്വാഗതവും വിബിന്‍ കാളിയത് നന്ദിയും പറഞ്ഞു.

