
ദോഹ: കുസാറ്റ് എന്‍ജിനിയറിംഗ് കോളജ് അലുംനി അസോസിയേഷന്‍ (കുബ ഖത്തര്‍) ഓണാഘോഷം അല്‍ ജസീറ ഹാളില്‍ സംഘടിപ്പിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സണ്‍ലി മാത്യു അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ഭാവന, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ഫാത്തിമ സന, സ്‌പോര്‍ട്‌സ് സെക്രട്ടറി അഭിനന്ദ് ഭാസ്‌ക്കര്‍, ദര്‍ഷാദ്, യദുകൃഷ്ണന്‍, വിഷ്ണു, അബേയ് രാജന്‍, ഷിജിമ എന്നിവര്‍ ചേര്‍ന്ന് ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി വിവിധ കലാ- സാംസ്‌ക്കാരിക പരിപാടികള്‍ അരങ്ങേറി.
