
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദഅവ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ നടന്നുവരുന്ന ‘അല്‍ ഖുദ്വ അഡ്വാന്‍സ്ഡ് ഇസ്ലാമിക് സ്റ്റഡീസ്’ രണ്ടാം ബാച്ചിന്റെ കോണ്‍വൊക്കേഷന്‍ ചടങ്ങ് മദീന ഖലീഫയിലെ ഇസ്ലാഹി സെന്റര്‍ ഹാളില്‍ നടന്നു. അക്കാദമിക് ഡയരക്ടര്‍ അബ്ദുല്‍ ലത്തീഫ് നല്ലളത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് സിറാജ് ഇരിട്ടി ഉദ്ഘാടനം ചെയ്തു. കോഴ്‌സ് പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.

അക്കാദമിക് കോര്‍ഡിനേറ്റര്‍ മുജീബ് മദനി, എം ജി എം ജനറല്‍ സെക്രട്ടറി തൗഹീദ റഷീദ്, ഫോക്കസ് ഖത്തര്‍ സി ഇ ഒ സഫീറുസ്സലാം തുടങ്ങിയവര്‍ സംസാരിച്ചു.

അല്‍ ഖുദ്വ വിദ്യാര്‍ഥികള്‍ വിവിധ വിഷയങ്ങളില്‍ പ്രസന്റേഷനുകള്‍ അവതരിപ്പിച്ചു. പഠനാനുഭവങ്ങളും അല്‍ ഖുദ്വയിലൂടെ ലഭിച്ച വ്യക്തിപരമായ മാറ്റങ്ങളും പഠിതാക്കളും കുടുംബാംഗങ്ങളും സദസുമായി പങ്കുവെച്ചു.
അഡ്മിന്‍ കോര്‍ഡിനേറ്റര്‍ ഡോ. റസീല്‍ സമാപന സന്ദേശം നല്‍കി. ദഅവ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ മൊയ്ദീന്‍ ഷാ പരിപാടികള്‍ നിയന്ത്രിച്ചു. ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍, അല്‍ ഖുദ്വ കമ്മിറ്റി അംഗങ്ങള്‍, പഠിതാക്കള്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അറിവിനും വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉത്തരവാദിത്വത്തിനും സിലബസില്‍ പ്രാധാന്യം നല്‍കുന്ന അല്‍ ഖുദ്വയുടെ മൂന്നാം ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 3 ആണെന്ന് സംഘാടകര്‍ അറിയിച്ചു.

