ശ്രീലങ്കയില്‍ നൂറുകണക്കിന് പേര്‍ക്ക് കാഴ്ച തിരിച്ചുനല്‍കി ഖത്തര്‍ ചാരിറ്റി

Web Desk
1 Min Read

ദോഹ: ഖത്തര്‍ ചാരിറ്റിയുടെ ശ്രീലങ്ക ഓഫീസ് രാജ്യത്തെ നൂറുകണക്കിന് നിര്‍ധനര്‍ക്ക് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക ആരോഗ്യപരിചരണ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി. ആഗോള ആരോഗ്യപരിപാടികളുടെ ഭാഗമായി ചലഞ്ച് 27 ക്യാംപയിനിന്റെ കീഴിലാണ് പദ്ധതി നടപ്പാക്കിയത്.

city exchange

2,82,480 ഖത്തര്‍ റിയാല്‍ ചെലവഴിച്ച പദ്ധതിയിലൂടെ 300 തിമിര ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കുകയും 555 പേര്‍ക്ക് കണ്ണടകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇതില്‍ കാഴ്ചപരിശോധനയും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനുള്ള കണ്ണടകളും ലഭ്യമാക്കിയ 150 സ്‌കൂള്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.

കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്കും തിമിരം ബാധിച്ച വയോധികര്‍ക്കും കാഴ്ചപരിമാനം മൂലം പഠനത്തെ ബാധിച്ചിരുന്ന കുട്ടികള്‍ക്കും ആവശ്യമായ നേത്രപരിചരണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.

യോഗ്യരായ മെഡിക്കല്‍ വിദഗ്ധരുമായും ആരോഗ്യസ്ഥാപനങ്ങളുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഗുണഭോക്താക്കള്‍ക്ക് നേത്രപരിശോധന, ആവശ്യമായ ശസ്ത്രക്രിയ, കാഴ്ച തിരുത്തുന്നതിനുള്ള കണ്ണടകള്‍ എന്നിവ സൗജന്യമായി ലഭ്യമാക്കി.

- Advertisement -
Ad image

ഖത്തര്‍ ചാരിറ്റിയുടെ ആരോഗ്യപരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വേണ്ടിയുള്ള പോഷകാഹാര പദ്ധതികള്‍, വിവിധ വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയ്ക്കുള്ള സഹായം എന്നിവയും ആരോഗ്യപരിപാടികളില്‍ ഉള്‍പ്പെടുന്നു.

ഈ ആരോഗ്യപദ്ധതികളിലൂടെ ആകെ 2,000ത്തിലേറെ പേര്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ട്. പദ്ധതികള്‍ക്കായി ആകെ 9,88,680 ഖത്തര്‍ റിയാല്‍ ബജറ്റാണ് വകയിരുത്തിയിട്ടുള്ളത്.

Share This Article
Leave a Comment
error: Content is protected !!