പടവ് കുടുംബവേദിയുടെ ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

Web Desk
1 Min Read

മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പടവ് കുടുംബവേദി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കുട്ടികളില്‍ ദേശസ്‌നേഹവും ദേശീയബോധവും വളര്‍ത്തുന്നതിനും ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം, പൈതൃകം, സംസ്‌കാരം, ദേശീയ മൂല്യങ്ങള്‍, മഹത്തായ ദേശീയ നേതാക്കളുടെ സംഭാവനകള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ അറിവും അവബോധവും സൃഷ്ടിക്കുന്നതിനുമാണ് മത്സരം സംഘടിപ്പിച്ചത്.

city exchange

പടവ് കുടുംബവേദി പ്രസിഡന്റ് സുനില്‍ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മര്‍ പാനായിക്കുളം എന്നിവര്‍ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

സീനിയര്‍ വിഭാഗത്തില്‍ ഹാഫിസ് റഹ്മാന്‍, ആദിഷ് രാകേഷ്, സോയ അഹ്മദ് എന്നിവര്‍ ആദ്യ മൂന്ന് പുരസ്‌ക്കാരങ്ങള്‍ നേടി. മുഹമ്മദ് സാബിത്, മന്‍ഹ അഷ്റഫ് എന്നിവര്‍ ജഡ്ജസിന്റെ പ്രത്യേക പുരസ്‌കാരം
കരസ്ഥമാക്കി.

ജൂനിയര്‍ വിഭാഗത്തില്‍ ആയുഷ് രാജേഷ്, ഫാത്തിമ അനസ്, നാദാ ഫാത്തിമ എന്നീ മൂന്ന് സ്ഥാനങ്ങളും മുഹമ്മദ് ഇസാന്‍, ആയിഷ ഫാത്തിമ എന്നിവര്‍ ജഡ്ജസിന്റെ പ്രത്യേക പുരസ്‌കാരവും കരസ്ഥമാക്കി.

- Advertisement -
Ad image

മത്സരത്തിന്റെ വിധികര്‍ത്താക്കളായി ഈ എ സലീം, നിസാര്‍ കൊല്ലം, സഹല്‍ തൊടുപുഴ എന്നിവര്‍ പ്രവര്‍ത്തിച്ചു. മത്സരത്തില്‍ പങ്കെടുത്ത കുട്ടികളുടെ മികച്ച പ്രകടനത്തെ വിധികര്‍ത്താക്കള്‍ പ്രത്യേകം അഭിനന്ദിച്ചു.

കുട്ടികളില്‍ രാജ്യസ്‌നേഹവും ദേശബോധവും വളര്‍ത്തുന്നതിനൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും പാരമ്പര്യവും സംസ്‌കാരവും ദേശീയ നേതാക്കളുടെ സംഭാവനകളും കൂടുതല്‍ മനസ്സിലാക്കാന്‍ ഇത്തരം മത്സരങ്ങള്‍ സഹായിക്കുമെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. ആശയങ്ങള്‍ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും അവതരിപ്പിക്കാനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനും ഇത്തരം വേദികള്‍ ഏറെ പ്രയോജനകരമാണെന്നും അവര്‍ പറഞ്ഞു.

മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതോടൊപ്പം പങ്കെടുത്ത മറ്റ് കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുമെന്ന് പടവ് കുടുംബവേദി ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!