ഐ സി എഫ് മീലാദ് ക്യാമ്പയിന്‍: മദ്ഹു റസൂല്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം

Web Desk
2 Min Read

മനാമ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനത്തോടനുബന്ധിച്ച് ഐ സി എഫ് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന മിലാദ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന മദ്ഹു റസൂല്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കമാവും. ‘ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന ശീര്‍ഷകത്തില്‍ ബഹ്‌റൈനിലെ 12 കേന്ദ്രങ്ങളിലാണ് വിപുലമായ സമ്മേളനങ്ങള്‍ നടക്കുന്നത്.

city exchange

മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് സുന്നി സെന്‍ട്രലില്‍ നടക്കുന്ന പ്രഥമ പരിപാടി തിങ്കളാഴ്ച വൈകിട്ട് 6.30ന് ആരംഭിക്കും. നബിദിനമായ ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് ഹൂറ ചാരിറ്റി ഹാളിലും 11 മണിക്ക് സല്‍മാബാദ് അല്‍ ഹിലാല്‍ ഓഡിറ്റോറിയത്തിലും രാത്രി 8ന് ഉല്‍ഹസം റീജിയന്‍ സമ്മേളനം ബാങ്കോക്ക് ഓഡിറ്റോറിയത്തിലും നടക്കും. സമ്മേളനങ്ങളില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് വി പി എ തങ്ങള്‍ ആട്ടിരി മുഖ്യപ്രഭാഷണം നടത്തും.

ഹമദ് ടൗണ്‍ റീജിയന്‍ കമ്മിറ്റി ഒരുക്കുന്ന മിലാദ് സമ്മേളനം 27 വ്യാഴാഴ്ച രാത്രി സുന്നി സെന്ററില്‍ നടക്കും. 28 വെള്ളിയാഴ്ച ഉച്ചക്ക് ബുദയ്യ സുന്നി സെന്ററില്‍ സമ്മേളനം നടക്കും. അന്നേ ദിവസം ഇസാ ടൗണ്‍ റീജിയന്‍ സമ്മേളനം ജിദാലി ടൗണ്‍ മസ്ജിദില്‍ രാത്രി ഒമ്പതിന് ആരംഭിക്കും.

റിഫ റീജിയന്‍ മദ്ഹു റസൂല്‍ സമ്മേളനം ബുക് വാറ മര്‍ഹും കൊടുമയില്‍ അസീസ് ഹാജി നഗറില്‍ ആഗത് 29ന് ശനിയാഴ്ച വൈകിട്ട് ഏഴിന് ആരംഭിക്കും. സയ്യിദ് ആട്ടിരി തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ അറബി പ്രമുഖരും സാമൂഹിക സാംസ്‌കാരിക നായകരും വിശിഷ്ടാതിഥികളാവും.

- Advertisement -
Ad image

ആഗസ്ത് 30ന് സിത്ര സുന്നി സെന്ററിലാണ് മിലാദ് സമ്മേളനം നടക്കുക. സെപ്തംബര്‍ 3 വ്യാഴാഴ്ച മുഹറഖ് റീജിയന്‍ സമ്മേളനം രാത്രി എട്ട് മണിക്ക് സയാനി ഓഡിറ്റോറിയത്തില്‍ നടക്കും. വിവിധ കേ ന്ദ്രങ്ങളിലായി നടക്കുന്ന സമ്മേളനങ്ങള്‍ക്ക് സമാപനം കുറിച്ച് ഐ സി എഫ് മനാമ റീജിയന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മദ്ഹു റസൂല്‍ സമ്മേളനം സെപ്തംബര്‍ 4 വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് മനാമ കെ എം സി സി ഓഡിറ്റോറിയത്തില്‍ നടക്കും. പ്രമുഖ പണ്ഡിതന്‍മാരും പ്രാസ്ഥാനിക നേതാക്കളും സംബന്ധിക്കും

സെപ്റ്റംബര്‍ 20 വരെ നീണ്ടുനില്‍ക്കുന്ന മിലാദ് കാമ്പയിനിന്റെ ഭാഗമായി പ്രഭാത മൗലിദ്, മധുര വിതരണം, സ്‌നേഹസംഗമം, മിലാദ് ഫെസ്റ്റ്, മൊബൈല്‍ മൗലിദ്, മദീന ഗാലറി, മാസ്റ്റര്‍ മൈന്‍ഡ്, ഡെയ്‌ലി ക്വിസ്, മിഡ്‌നൈറ്റ് ബ്ലും എന്നിവ വിവിധ കേന്ദ്രങ്ങളിലായി നടക്കുമെന്നും ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!