
ദോഹ: സംഘപരിവാറിന്റെ വഴിയിലൂടെയാണ് സി പി എം നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു.

സംഘപരിവാറാണ് മതങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത്. അതേ സംഘപരിവാറിന്റെ വഴിയിലൂടെയാണ് സി പി എം ചെയ്യുന്നത്.

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുന്ന സാഹചര്യം വന്നപ്പോള്‍ ബി ജെ പിയുടെ ഭാഗത്തു നിന്നും പ്രചരണം ഉണ്ടായത് കോണ്‍ഗ്രസ് ജയിച്ചാല്‍ മുസ്‌ലിമായ അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു. അതുപോലൊരു പ്രചരണമാണ് ഇപ്പോള്‍ കേരളത്തിലും നടക്കുന്നത്.
നാലു പതിറ്റാണ്ടു കാലം ജമാഅത്തെ ഇസ്‌ലാമി സി പി എമ്മിന്റെ ഭാഗമായിരുന്നു. അന്ന് ജമാഅത്തെ ഇസ്‌ലാമിയായിരുന്നുവോ എല്‍ ഡി എഫിന് ഭരണം കിട്ടിയപ്പോള്‍ ആഭ്യന്തരം നിയന്ത്രിച്ചിരുന്നതെന്ന ചോദ്യം ഉന്നയിക്കാനാവും.
ഇന്നലെ മുഖ്യമന്ത്രി പറഞ്ഞതില്‍ ഒരുപാട് തെറ്റുകളുണ്ട്. മാറാട് അദ്ദേഹത്തെ തടഞ്ഞിട്ടുണ്ട്. അതിന്റെ പഴയ വാര്‍ത്തകളൊക്കെ ഇന്ന് പുറത്തുവന്നിട്ടുണ്ട്. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ തടഞ്ഞിരുന്നു.
കേരളത്തില്‍ മതപരമായ സംഘര്‍ഷം സാധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ബി ജെ പിയാണ്. അതേ പാതയിലൂടെയാണ് സി പി എം സഞ്ചരിക്കുന്നത്. അത് മതേതര കേരളം തിരിച്ചറിയും. ശക്തമായ മറുപടി മതേതര കേരളം അതിനു നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

