Connect with us

Featured

ജോര്‍ദാന്റെ വല കുലുക്കി ഖത്തര്‍ ഏഷ്യന്‍ കപ്പില്‍ മുത്തമിട്ടു

Published

on


ദോഹ: ജോര്‍ദാനെതിരെ മാന്ത്രിക മൂന്നില്‍ ഏഷ്യന്‍ കപ്പ് വീണ്ടും സ്വന്തമാക്കി ഖത്തര്‍. മാന്ത്രികന്‍ അക്രം അഫീഫ് ഹാട്രിക് നേടിയാണ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് കപ്പ് സ്വന്തമാക്കിയത്. ഖത്തറിന്റെ വിജയം ആര്‍ത്തുല്ലസിക്കാനെത്തിയ 86,500 കാണികള്‍ക്ക് അതൊരു ഹര്‍ഷ നിമിഷം.

22-ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടിയ ഖത്തറിനെ 67-ാം മിനുട്ടില്‍ ജോര്‍ദാന്‍ സമനിലയില്‍ പിടിച്ചെങ്കിലും പിന്നെയും രണ്ടു ഗോളുകള്‍ നേടി അക്രം അഫീഫ് കപ്പ് തന്റെ ടീമിന് സ്വന്തമാക്കി. ഹാട്രിക്ക് നേട്ടത്തോടെ അഫീഫിന്റെ ടൂര്‍ണമെന്റിലെ നേട്ടം എട്ട് ഗോളുകളായി. അതോടെ ഗോള്‍ഡന്‍ ബൂട്ടിന് അദ്ദേഹം അര്‍ഹനായി.

യു എ ഇ 2019ലെ വിജയത്തിന് ശേഷം തുടര്‍ച്ചയായ രണ്ടാം കിരീടംേ സ്വന്തമാക്കിയ ഖത്തര്‍ 2004-ല്‍ ജപ്പാന്റെ കിരീട നേട്ടത്തിന് ശേഷം 20 വര്‍ഷത്തിനിടെ തുടര്‍ച്ചയായി കിരീടങ്ങള്‍ നേടുന്ന ടീമായി. ഫൈനലില്‍ ജപ്പാനെ 3-1ന് തോല്‍പ്പിച്ചാണ് ഖത്തര്‍ തങ്ങളുടെ കന്നി ഏഷ്യന്‍ കപ്പില്‍ മുത്തമിട്ടത്.


error: Content is protected !!