

ദോഹ: ഈദ് ആഘോഷത്തിന്റെ ഭാഗമായി മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്ക് ഹൃദയത്തില്‍ ചേര്‍ക്കാന്‍ ഏപ്രില്‍ നാലിന് സ്‌കൈ മീഡിയ സംകൃത പമഗരി അരങ്ങേറുന്നു. അല്‍ അറബി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നാലാം തിയ്യതി വൈകിട്ട് ഏഴ് മണിക്കാണ് സംകൃത പമഗരി അരങ്ങേറുന്നത്.

കണ്ണൂര്‍ ശരീഫ്, താജുദ്ദീന്‍ വടകര, ഷാഫി കൊല്ലം, സജില സലീം, സജിലി സലീം, സലീല്‍ സലീം, റിയാസ് കരിയാട്, ഫാസില ബാനു തുടങ്ങി മാപ്പിളപ്പാട്ടിലെ വന്‍ സംഘമാണ് പരിപാടിക്ക് എത്തുന്നത്. കണ്ണൂര്‍ സലീമിന്റെ മൂന്ന് മക്കളും ഒന്നിച്ച് വേദിയിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്കെല്ലാം പരിപാടി കാണാനാവുന്ന വിധത്തിലാണ് ടിക്കറ്റ് നിരക്കുകള്‍. 50 റിയാലിന്റെ സില്‍വര്‍, 75 റിയാലിന്റെ ഗോള്‍ഡ്, 250, 500 റിയാലിന്റെ വി ഐ പി, 1000 റിയാലിന്റെ റോയല്‍ വി ഐ പി എന്നിവയാണ് ടിക്കറ്റ് നിരക്കുകള്‍. ടിക്കറ്റുകള്‍ ക്യു ടിക്കറ്റ്‌സിലും 74433366, 74433316, 74433315 എന്നീ നമ്പറുകളില്‍ ലഭിക്കും.

