

ദോഹ: ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ക്കായി അഞ്ചു ദിവസത്തെ ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തി. വിദ്യാഭ്യാസത്തിലേയും അധ്യാപനത്തിലേയും ഏറ്റവും പുതിയ മുന്നേറ്റത്തോടൊപ്പം ഫാക്കല്‍റ്റിയെ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സ്‌കൂളിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

അധ്യാപന രീതികള്‍, വിദ്യാഭ്യാസ സാങ്കേതിക വിദ്യകള്‍, ക്ലാസ് റൂം മാനേജ്‌മെന്റിലെ മികച്ച സമ്പ്രദായങ്ങള്‍ എന്നിവയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ അധ്യാപകര്‍ക്ക് പരിപാടിയിലൂടെ പരിചയപ്പെടുത്തി. ഇന്ററാക്ടീവ് സെഷനുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, വിദഗ്ധരുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയവ നടത്തി.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെയ്ഖ് ഷമീം സാഹിബ്, ജൂനിയര്‍ വിഭാഗം ഹെഡ്മാസ്റ്റര്‍ സാജിദ് ഷമീം, ആണ്‍കുട്ടികളുടെ വിഭാഗം വൈസ് പ്രിന്‍സിപ്പല്‍ അസം ഖാന്‍, പെണ്‍കുട്ടികളുടെ വിഭാഗം വൈസ് പ്രിന്‍സിപ്പല്‍ ഡോ. നസിമ ബി, ഗേള്‍സ് വിഭാഗം ഹെഡ്മിസ്ട്രസ് ഖത്തീജ ടി സി, മൊഗ്രാസിസ് ടെക്‌നോളജീസ് പ്രതിനിധി ദത്ത തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.
