

ദോഹ: വെസ്റ്റ്‌ബേ ഡിപ്ലോമാറ്റിക്ക് ഏരിയയില്‍ ഇന്ത്യന്‍ എംബസി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് നടക്കും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചടങ്ങില്‍ പങ്കെടുക്കും.

എംബസിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇന്ത്യന്‍ സമൂഹത്തിന് തറക്കല്ലിടല്‍ ചടങ്ങ് വീക്ഷിക്കാനാവും.

ഫേസ്ബുക്കില്‍ https://www.facebook.com/IndianEmbassyQatar, യൂട്യൂബില്‍ Indian Embassy Doha-Qatar എന്നീ വിലാസങ്ങളില്‍ കാണാവുന്നതാണ്.

