മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി അല്‍ മദ്രസ അല്‍ ഇസ്ലാമിയ; ക്ലാസുകള്‍ അഞ്ചിന് തുടങ്ങും

Web Desk
1 Min Read

ദോഹ: മൂന്നര പതിറ്റാണ്ടിലേറെയായി ഖത്തറിലെ പ്രവാസി മലയാളി വിദ്യാര്‍ഥി സമൂഹത്തിന് മത- ധാര്‍മിക വിദ്യാഭ്യാസം നല്‍കുന്ന സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ കീഴിലുള്ള മദ്രസകളിലെ വേനലവധിക്കു ശേഷമുള്ള ക്ലാസ്സുകള്‍ സെപ്റ്റംബര്‍ 5ന് ആരംഭിക്കും. ദോഹ (ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍), വക്ര (ശാന്തിനികേതന്‍), മദീന ഖലീഫ (സ്‌പെക്ട്ര ഇംഗ്ലീഷ് സ്‌കൂള്‍), അല്‍ ഖോര്‍ മദ്രസകളിലേക്ക് 2024-2025 അധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷനുകള്‍ ലഭ്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

city exchange

ഒന്നു മുതല്‍ പത്താം ക്ലാസ്സ് വരെ വ്യാഴം, ശനി ദിവസങ്ങളിലും കെ ജി ക്ലാസുകള്‍ ശനിയാഴ്ചകളിലുമാണ് നടക്കുന്നത്. അല്‍ മദ്രസ്സ അല്‍ ഇസ്ലാമിയ്യ പുതിയ ചുവടുവെപ്പായ ഇംഗ്ലീഷ് മദ്രസകളിലും അഡ്മിഷന്‍ ലഭ്യമാണ്.

പാഠ്യപദ്ധതിയില്‍ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, അറബി ഭാഷ, ഇസ്ലാമിക ചരിത്രം, ഇന്ത്യന്‍- കേരള മുസ്ലിം ചരിത്രം തുടങ്ങിയവക്ക് പുറമെ പ്രാഥമിക തലത്തില്‍ മലയാള ഭാഷാ പഠനത്തിനും മദ്‌റസാ പാഠ്യക്രമത്തില്‍ പ്രാധാന്യം നല്‍കി വരുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉയര്‍ന്ന അക്കാദമിക യോഗ്യതയുള്ള അധ്യാപകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ദോഹയിലെ വിവിധ ഭാഗങ്ങളിലേക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യം ലഭ്യമാണ്.

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് വ്യാഴാഴ്ച വൈകിട്ട് നാലു മുതല്‍ ആറുവരെയും ശനിയാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒരു മണി വരെയും മദ്‌റസ ഓഫീസിലെത്തി പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാം.

- Advertisement -
Ad image

വിവിധ മദ്രകളില്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് ദോഹ- 55099389, 55839378, വക്ര- 55703766, മദീന ഖലീഫ- 66659842, അല്‍ ഖോര്‍- 33263773, ഇംഗ്ലീഷ് മദ്രസ- 51164625 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!