Community
‘സിമൂം’ രണ്ടാഴ്ച തുടരും; തീവ്രവും ചൂടുള്ളതുമായ കാറ്റിന്റെ ദിനങ്ങളാണിനി
ദോഹ: പ്രാദേശികമായി ‘സിമൂം’ എന്നറിയപ്പെടുന്ന ചൂടും തീവ്രവും വരണ്ടതുമായ കാറ്റ് രണ്ടാഴ്ചത്തേക്ക് ഉണ്ടാകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് (ക്യുസിഎച്ച്) അറിയിച്ചു.
അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും ബാധിക്കുന്ന ‘സിമൂം’ മണലും പൊടിയും പറത്തുന്ന വളരെ ചൂടുള്ളതും വരണ്ടതുമായ കാറ്റാണ. മേഖലയില്‍ ഏറ്റവും അറിയപ്പെടുന്ന മണ്‍സൂണ്‍ കാറ്റുകളിലൊന്നാണിത്. ഈ അവസ്ഥ ജൂലൈ 29 വരെ തുടരുമെന്ന് ക്യുസിഎച്ച് അറിയിച്ചു.
പൊടിക്കാറ്റിനെ തുടര്‍ന്ന് ദൃശ്യപരത കുറയാനും തീവ്രമായ ചൂട് സൂര്യാഘാതത്തിനും കാരണമായേക്കാം.