NEWS
അജ്‌നാസ് ഗ്ലോബല്‍ അലുംനി മീറ്റ് സംഘടിപ്പിച്ചു

എടവണ്ണ: ജാമിഅ: നദ്വിയ്യ: ശരീഅ: കോളേജ് പൂര്‍വവിദ്യാര്‍ഥികളുടെ മഹാസംഗമം ‘അജ്‌നാസ് ഗ്ലോബല്‍ അലുംനി മീറ്റ്’ ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്തു.


1964-ല്‍ സ്ഥാപിതമായ ജാമിഅ: നദ്വിയ്യ:യില്‍ വിവിധ കാലങ്ങളില്‍ പഠനം നടത്തിയ നിരവധി പൂര്‍വവിദ്യാര്‍ഥികളും പൂര്‍വ്വ അധ്യാപകരും സംഗമത്തില്‍ പങ്കെടുത്തു.

അജ്‌നാസ് പ്രസിഡന്റ് പി മൂസ സ്വലാഹി അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, ശരീഅ: കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദലി അന്‍സാരി, സഅദുദ്ദീന്‍ സ്വലാഹി, വി അബൂബക്കര്‍ സ്വലാഹി, എന്‍ അബ്ദുല്ല സ്വലാഹി തുടങ്ങിയവര്‍ സംസാരിച്ചു.


ജാമിഅ: നദ്വിയ്യ: ഡയറക്ടര്‍ ആദില്‍ അത്വീഫ് സ്വലാഹി പ്രൊജക്ട് അവതരണം നിര്‍വ്വഹിച്ചു.
തുടര്‍ന്ന് ‘അവയവ ദാനത്തിലെ നൈതികത; ഇസ്ലാമും വൈദ്യശാസ്ത്രവും തമ്മിലെന്ത്.?’ എന്ന തലക്കെട്ടില്‍ ശ്രദ്ധേയമായ പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു. എന്‍ വി സകരിയ്യ, ജമാലുദ്ദീന്‍ ഫാറൂഖി, സ്വാദിഖ് മദീനി, ഡോ. നൗഫല്‍ ബഷീര്‍, ഡോ. നൗഷിഫ് എം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ശുക്കൂര്‍ സ്വലാഹി, നവാസ് സ്വലാഹി, മുഹമ്മദ് ബാപ്പു സ്വലാഹി, നസ്‌റുല്ല സ്വലാഹി, അഹ്‌മദ് കുട്ടി പത്തിരിയാല്‍, അമാനുല്ല, അഹ്‌മദ് കുട്ടി കരുളായി, എന്‍ വി മര്‍യം, ജുഹൈന സ്വലാഹിയ്യ, സജ്ന തൊടുപുഴ എന്നിവര്‍ നേതൃത്വം നല്‍കി.


