മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളില്‍ ‘തെരേസ്യന്‍ അമ്യതോത്സവ് – 2022’

Web Desk
2 Min Read

ആലപ്പുഴ: ‘തെരേസ്യന്‍ അമ്യതോത്സവ്’ 2022 ഇന്റര്‍സ്‌കൂള്‍ മെഗാ ക്വിസില്‍ പറവുര്‍ ഗവണ്‍മെന്റ് എച്ച് എസ് എസിലെ ദേവപ്രിയ എസ് ജെ, അശ്വിന്‍ അന്‍ജു എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

city exchange

അയ്യന്‍ കോയിക്കല്‍ ഗവണ്‍മെന്റ് എച്ച് എസ് എസിലെ ഹീര എസ്, ശിവഹരി എന്നിവര്‍ രണ്ടാം സ്ഥാനവും ചേര്‍ത്തല മുട്ടം ഹോളി ഫാമിലി എച്ച് എസ് എസിലെ കാര്‍ത്തിക് നാഥ് എം, അരുണ്‍ കൃഷ്ണ എന്നിവര്‍ മുന്നാം സ്ഥാനവും നേടി.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളില്‍ നിന്ന് 85 ടീമുകള്‍ പങ്കെടുത്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുന്ധിച്ച് തെരേസ്യന്‍ അമൃതോത്സവ്- 2022 ഇന്റര്‍ സ്‌കൂള്‍ മെഗാ ക്വിസ് മത്സരം മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് നടന്നത്. അലക്‌സ് അലോഷ്യസ് ക്വിസ് മാസ്റ്ററായ മത്സരത്തില്‍ അവസാന റൗണ്ടില്‍ വന്ന ആറ് ടീമുകളില്‍ തമ്മിലുള്ള വാശിയേറിയ മത്സരത്തില്‍ നിന്നാണ് മൂന്ന് ടീമുകള്‍ വിജയം നേടിയത്.

- Advertisement -
Ad image

വിവിധ സ്‌കൂളുകളില്‍ നിന്നുമായി അഞ്ചു മുതല്‍ 10-ാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. മെഗാ ക്വിസില്‍ വിജയികളായ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 5001, 3001, 1001 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫികളും വിതരണം ചെയ്തു.

വാസ്‌കോഡഗാമ മുതല്‍ മൗണ്ട് ബാറ്റണ്‍ വരെ (1498 മുതല്‍ 1947 വരെ) എന്ന പ്രധാന വിഷയത്തോടൊപ്പം പൊതു ചോദ്യങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു ക്വിസ് മത്സരം. ചൂച്ചാക്കല്‍ എസ് ഐ കെ ജെ ജേക്കബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സമാപന സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ആന്റോച്ചന്‍ മംഗലശ്ശേരി സി എം ഐ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി ഷിബു, രതി നാരയണന്‍, ഹെസ്മിസ്ട്രസ്സ് എലിസബത്ത് പോള്‍, പി ടി എ.പ്രസിഡന്റ് പി ആര്‍ സുമേരന്‍, തെരേസ്യന്‍ അമൃതോത്സവ് കണ്‍വീനര്‍ ഫാ. സിബിന്‍ പെരിയപ്പാടന്‍ സി എം ഐ, ഫാ. വിപിന്‍ കുരിശുതറ സി എം ഐ, സോന ജോയി, ജിത്തു ജോയി എന്നിവര്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!