കരാട്ടെ വിദ്യാര്‍ഥികളുടെ സംഗമവും ആദരിക്കല്‍ ചടങ്ങും പദയാത്രയും

Web Desk
1 Min Read

തിരുവനന്തപുരം: ഷിറ്റോറിയു കരാട്ടെ ഡോ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് കരാട്ടെ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ചൈല്‍ഡ് മീറ്റും എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള പദയാത്രയും തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആഗസ്റ്റ് 15ന് നടക്കും. അഞ്ചു വയസ്സു മുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങ്, പ്രവേശനോത്സവം, ഗ്രൂപ്പ് ഡെമോണ്‍സ്‌ട്രേഷന്‍ എന്നിവയും നടക്കും. 15ന് സ്റ്റേഡിയത്തിലെത്തി അഡ്മിഷന്‍ എടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും അഡ്മിഷന്‍ ഫീസ് സൗജന്യമായിരിക്കും.

city exchange

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്‍ഗണന നല്‍കും.
കേരളത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വയരക്ഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് പരിപാടി ഒരുക്കുന്നത്.

പദയാത്ര രാവിലെ 9.30ന് ആരംഭിക്കും. സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് നടക്കും. മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. മഹേശ്വരന്‍ നായര്‍ അധ്യക്ഷത വഹിക്കും.

അക്കാദമി ചീഫ് ഇന്‍സ്ട്രക്ടറും ടെക്‌നിക്കല്‍ ഡയറക്ടറുമായ ജി കെ പ്രദീപ് ആണ് ഓര്‍ഗനൈസര്‍. എസ് അനില്‍ കുമാറാണ് ക്യാമ്പ് ഡയറക്ടര്‍.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!