മെറ്റാവേസില്‍ ചേരുന്ന ആദ്യ സര്‍വകലാശാലയായി ഖത്തര്‍ യൂണിവേഴ്‌സിറ്റി

Web Desk
1 Min Read

ദോഹ: ഡിജിറ്റല്‍ സ്‌പേസ് ലോകം മെറ്റാവേസില്‍ ചേരുന്ന ആദ്യ സര്‍വകലാശാലയായി ഖത്തര്‍ യൂണിവേഴ്‌സിറ്റി ചരിത്രം കുറിച്ചു. ബഹിരാകാശ പാഠ്യപദ്ധതിയിലേക്കും വെബ് സാങ്കേതിക വിദ്യ പോലുള്ള അത്യന്താധുനിക സാങ്കേതിക വിദ്യകളിലേക്കും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കാന്‍ ഇതിലൂടെ സാധിക്കും.

city exchange

സഹകരണത്തിന്റെ ഭാഗമായി ഖത്തര്‍ സര്‍വകലാശാലയിലെ അക്കാദമിക് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് ഡോ. ഒമര്‍ അല്‍ അന്‍സാരിയുടെ വീഡിയോ മെറ്റാവിഷനറീസ് പങ്കാളികളായ ഐ സി ഇ ക്യൂബ്‌സ്, മല്ലേത്ത് സെക്കന്റ് പ്രോഗ്രാം എന്നിവയിലൂടെ അന്താരാഷ്ട്ര പങ്കാളികള്‍ക്ക് ലഭ്യമാകും. ബഹിരാകാശ പാഠ്യപദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിലൂടെയും അവര്‍ക്ക് സുസ്ഥിരമായ ഭാവിയും എല്ലാവര്‍ക്കം മെച്ചപ്പെട്ട ലോകവും സൃഷ്ടിക്കാന്‍ സജ്ജരാക്കുന്നതിന് ആഴത്തിലുള്ള പഠനാനുഭവങ്ങള്‍ നല്‍കുന്നതിലൂടെ മെറ്റാവിഷനറികളുമായി സഹകരിച്ച് അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്നതില്‍ താന്‍ സന്തുഷ്ടനാണെന്ന് ഡോ. ഒമര്‍ അല്‍ അന്‍സാരി പറഞ്ഞു.

മെറ്റാവിഷനറികളുടെ ലോഞ്ചിംഗ് പരിപാടിയില്‍ വിദ്യാഭ്യാസത്തിന്റെ ഭാവിയെ കുറിച്ച് മുഖ്യപ്രഭാഷണം നടത്താന്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് ബിസിനസ് ആന്റ് ഇക്കണോമിക്‌സ് ഡീന്‍ പ്രൊഫസര്‍ റാണാ ശോഭ് ആദ്യമായി മെറ്റാവേര്‍സില്‍ പ്രവേശിച്ചു. ഈ പരിപാടിയില്‍ ബഹിരാകാശ ശാസ്ത്രജ്ഞരായ നാസ അസോസിയേറ്റ് ചീഫ് സയിന്റിസ്റ്റ് ഡോ. താരാ റട്ട്‌ലി, നാസയിലെ മുന്‍ ചീഫ് സയിന്റിസ്റ്റ് ഡോ. ജെയിംസ് ഗ്രീന്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.

- Advertisement -
Ad image

കോവിഡ് കാലം വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിന്റെ നിരക്ക് വര്‍ധിപ്പിച്ചുവെന്ന് മെറ്റാവിഷനറികളുെട സി ഇ ഒ വസീം അഹമ്മദ് വിശദീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!