

ദോഹ: ഇന്‍കാസ് ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ ചെസ്സ് ടുര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ വിവിധ രാജ്യക്കാരായ 250ഓളം കളിക്കാര്‍ പങ്കെടുത്തു.

ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. മുന്‍ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വൈസ് പ്രസിഡന്റ്ഷെജി വലിയകത്ത്, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് വിനോദ് വി നായര്‍, ഇന്ത്യന്‍ സ്‌പോര്‍സ് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി എസ് ശ്രീനിവാസ്, മാനേജിംഗ് കമ്മിറ്റി അംഗം സഫീറുര്‍ റഹ്മാന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ. വി ബോബന്‍ സ്വാഗതവും പ്രദീപ് പിള്ള നന്ദിയും പറഞ്ഞു.
