
ദോഹ: ഇന്സ്റ്റിറ്റിയൂഷന് ഓഫ് എന്‍ജിനീയേഴ്സ് (ഇന്ത്യ) ഖത്തര്‍ ചാപ്റ്റര്‍ (ഐഇഐ ക്യുസി) 2’ഗ്രീന്‍ എനര്‍ജി മൂവ്മെന്റും ഇക്കോ-ഫ്രണ്ട്ലി ലൈറ്റിംഗും’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു.

ഐഇഐ ഖത്തര്‍ ചാപ്റ്ററിന്റെ ചെയര്മാന് അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ മേജര്‍ ജനറല്‍ (ഡോ.) വൈശാലി പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണലുകള്‍ കൗണ്‍സില്‍ പ്രസിഡന്റ് താഹ അബ്ദുല്‍ കരീം മുഖ്യപ്രഭാഷണം നടത്തി.

സൗരോര്‍ജ്ജം, കാറ്റ്, ജലവൈദ്യുതികള്‍ തുടങ്ങിയ പുനരുപയോഗ സ്രോതസ്സുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ് ഗ്രീന്‍ എനര്‍ജിയെന്ന് താഹ അബ്ദുല്‍ കരീം പ്രസംഗത്തില്‍ വിശദമാക്കി.
ഡോ. പ്രകാശ്, ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ലൈറ്റിംഗ് എഞ്ചിനീയേഴ്സ് പ്രസിഡന്റ് ഹര്‍ഷ ജോഷി, എ ആഷിക് എന്നിവര്‍ പ്രസംഗിച്ചു.

