24 ചാനല്‍ നോമ്പുകാലത്തില്‍ അബൂബക്കര്‍ കെ യുവും സലാഹുദ്ദീന്‍ ബുഖാരിയും

Web Desk
1 Min Read

ദോഹ: ഫ്‌ളവേഴ്‌സ് 24 ന്യൂസ് ചാനലില്‍ തിങ്കളാഴ്ച രാത്രി ഖത്തര്‍ സമയം 10 മണിക്ക് റമദാന്‍ പ്രത്യേക പരിപാടി നോമ്പുകാലത്തില്‍ നന്മയുടെ വര്‍ത്തമാനത്തില്‍ സലാഹുദ്ദീന്‍ ബുഖാരി റമദാന്‍ സന്ദേശം നല്‍കും.

city exchange

സൈന ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് മാനേജിംഗ് ഡയറക്ടര്‍ അബൂബക്കര്‍ കെ യു ഹൃദയപൂര്‍വ്വത്തില്‍ മുഖ്യഅവതാരകന്‍ സുല്‍ഫിക്കര്‍ റെജി മണ്ണേലുമായി ഹൃദയം തുറക്കും. ഉരീദു എ ഗ്രേഡ് അപ്രൂവ്ഡ് കോണ്‍ട്രാക്ടറാണ് അബൂബക്കര്‍ കെ യു.

റൊട്ടാന രുചിപ്പുരയില്‍ ചിക്കന്‍ ബ്രെഡ് റോളുമായി ഫരീദയും മുനീറ ഖാദറുമെത്തും.

ബെസ്റ്റ് മീഡിയ ഖത്തറിനുവേണ്ടി റോബിന്‍ ജോര്‍ജ്ജ് ക്യാമറയും സംവിധാനവും നിര്‍വഹിക്കുന്ന നോമ്പുകാലം ഖത്തറിലും സൗദി അറേബ്യയിലും ബഹറൈനിലും രാത്രി 10 മണിക്കും യു എ ഇയിലും ഒമാനിലും രാത്രി 11നും ഇന്ത്യയില്‍ രാത്രി 12.30നും സംപ്രേഷണം ചെയ്യും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!