ഫ്രണ്ട്‌സ് ഓഫ് തിരുവല്ല അസോസിയേഷന്‍ 23-ാം സ്ഥാപക ദിനം ആഘോഷിച്ചു

Web Desk
1 Min Read

തിരുവല്ല: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല അസോസിയേഷന്‍ (ഫോട്ടാ) 23-ാം സ്ഥാപകദിനം വിവിധ പരിപാടികളോടെ തിരുവല്ലയില്‍ ആഘോഷിച്ചു. ഖത്തറില്‍ ആരംഭിച്ച തിരുവല്ല താലുക്ക് നിവാസികളുടെ കൂട്ടായ്മയാണ് ഫ്രണ്ട്‌സ് ഓഫ് തിരുവല്ല അസോസിയേഷന്‍ (ഫോട്ടാ).

city exchange

ഖത്തറിലുള്ള തിരുവല്ല താലുക്ക് നിവാസികളുടെ ഇടയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനൊപ്പം നാട്ടില്‍ തിരുവല്ലയിലും പ്രാന്തപ്രദേശങ്ങളിലും വികസന പ്രവര്‍ത്തനങ്ങളിലും ആതുര സേവനരംഗങ്ങളിലും കലാകായികരംഗങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്നു.

ഫോട്ടയുടെ ഇപ്രാവശ്യത്തെ സ്ഥാപക ദിനഘോഷം മാര്‍ത്തോമാ സഭയുടെ വലിയ മെത്രപ്പോലിത്ത ആയിരുന്ന ക്രിസ്റ്റൊസം തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ തിരുവല്ല വൈ എം സി എയുടെ മേല്‍നോട്ടത്തില്‍ കവിയൂരിലെ വികാസ് സ്‌കൂളിലാണ് നടത്തിയത്.

ഫോട്ടാ രക്ഷാധികാരി കെ വി തോമസ്അധ്യക്ഷത വഹിച്ചു. നാട്ടില്‍ തിരിച്ചെത്തിയ മുന്‍കാല ഫോട്ട ഭാരവാഹികളായ മാത്യു വര്‍ഗീസ്, ബാബു വര്‍ഗീസ്, വര്‍ഗീസ് വര്‍ഗീസ്, റെജി കെ ബേബി, ഷാജി തേന്‍മഠം, സജി ജോണ്‍സണ്‍, കുരുവിള ജോര്‍ജ്, ജോര്‍ജ് കെ തോമസ്, ഷിബു തേന്‍മഠം, വര്‍ക്കി ശാമുവേല്‍, അലക്‌സ് തോമസ്, വൈ എം സി എ പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി സാജന്‍ വര്‍ഗീസ്, ഫിനാന്‍സ് സെക്രട്ടറി ജോയ് ജോണ്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലതാ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!