
മോണ്ടെറേ (മെക്സിക്കോ): ഫിഫ ലോകകപ്പ് 2026 റൗണ്ട് ഓഫ് 32ല്‍ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സിനെ 3-2ന് കീഴടക്കി മൊറോക്കോ പ്രീക്വാര്‍ട്ടറിലേക്ക്.

റൗണ്ട് ഓഫ് 32ലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പൊരുതിയത്. നിശ്ചിത സമയത്തും അധികസമയത്തും വിജയികളെ കണ്ടെത്താനാകാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

ഷൂട്ടൗട്ടില്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച മൊറോക്കോ 3-2ന്റെ വിജയവുമായി അവസാന 16ല്‍ സ്ഥാനം ഉറപ്പിച്ചു. മത്സരത്തിന്റെ മുഴുവന്‍ സമയത്തും മികച്ച പ്രകടനം പുറത്തെടുത്തത് മൊറോക്കോയായിരുന്നുവെന്നാണ് വിലയിരുത്തല്‍.
വിജയനിമിഷത്തില്‍ എല്യസ് സൈബാരി നിര്‍ണായക പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ മൊറോക്കോ താരങ്ങളും ആരാധകരും ആഹ്ലാദത്തില്‍ മുങ്ങി. ഗോള്‍ നേടിയ സൈബാരി ജഴ്സിയൂരി ആഘോഷിച്ചതും മത്സരത്തിന്റെ ശ്രദ്ധേയ നിമിഷമായി.
ഈ തോല്‍വിയോടെ മുന്‍ ചാമ്പ്യന്മാരിലൊരാളായ നെതര്‍ലന്‍ഡ്സിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് അകാല വിരാമമായി.

