ടെക്‌നോളജി പുരോഗമിച്ചു; പ്രവാസി വോട്ടുമാത്രം എങ്ങുമെത്തിയില്ല

Web Desk
1 Min Read

ടെക്‌നോളജി ഏറെ പുരോഗമിച്ച ഈ കാലഘട്ടത്തിലും പ്രവാസികള്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്ന നാടുകളില്‍ വോട്ടവകാശം വിനിയോഗിക്കാനാവാത്തത് വളരെയേറെ ശ്രദ്ധിക്കേണ്ട കാര്യമാണ്.

city exchange

നമുക്കറിയാവുന്നതുപോലെ 2024 ലോകത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ വോട്ട് നടക്കുന്ന വര്‍ഷമാണ്. ലോകത്തിലെ 45 ശതമാനത്തിലേറെ പേരാണ് വോട്ട് ചെയ്യുന്ന ഈ കാലത്ത് പ്രവാസികളായി മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തങ്ങളുടെ ജോലി സ്ഥലത്തും സമയത്തും വോട്ട് ചെയ്യാനാവുമെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇത് നടപ്പാക്കാനുള്ള ഇച്ഛാശക്തി രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിച്ചിട്ടില്ല. മാത്രമല്ല പ്രവാസി സംഘടനകള്‍ പലരും ആവശ്യമായ രൂപത്തില്‍ ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ലെന്നത് ആശങ്കയുണ്ടാക്കുന്നതാണ്.

ഇന്ത്യയില്‍ നിന്നും 25 ലക്ഷത്തോളം പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമുണ്ട്. മറ്റു രാജ്യങ്ങളും കൂടി ചേര്‍ത്താല്‍ 35 ലക്ഷത്തോളം പേരാണ് പ്രവാസികളായുള്ളത്. എന്നാല്‍ പ്രവാസി വോട്ട് എന്ന ഗണത്തില്‍ വരുന്നത് 82000 ആളുകള്‍ മാത്രമാണ്. ഇക്കാര്യം ഗൗരവത്തോടെ മനസ്സിലാക്കണം.

കേരളത്തിലെ പല മണ്ഡലങ്ങളിലും തങ്ങളുടെ സ്ഥാനാര്‍ഥി ജയിക്കാന്‍ സാധ്യതയുണ്ടാക്കാന്‍ ആളുകള്‍ വലിയ തുക മുടക്കിയാണ് വിദേശങ്ങളില്‍ നിന്നും വിമാന ടിക്കറ്റെടുത്ത് തെരഞ്ഞെടുപ്പ് കാലത്ത് നാട്ടിലെത്തുന്നത്. ഇത് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പ്രക്രിയയാണ്. അപ്പോഴും വിദേശ രാജ്യങ്ങളില്‍ വോട്ടവകാശം നടപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും പ്രവാസി സംഘടനകളും ആവശ്യമായ ഗൗരവം കൊടുക്കുന്നില്ല. ഇതിനായി നിയമ നിര്‍മാണം നടത്താന്‍ ശ്രമിക്കാത്തത് ആശങ്കപ്പെടുത്തുന്നു.

- Advertisement -
Ad image

നിയമം നടപ്പായാല്‍ പോലും ഇനിയും ഏറ്റവും ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും പ്രവാസികള്‍ക്ക് ലോക്‌സഭയിലേക്ക് വോട്ട് ചെയ്യാന്‍ കാത്തിരിക്കേണ്ടി വരും. അടുത്ത തെരഞ്ഞെടുപ്പുകളിലേക്കെങ്കിലും പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ വോട്ട് ചെയ്യാനുള്ള അവസരമുണ്ടാകണമെന്ന അഭിപ്രായം പങ്കുവെക്കുന്നു.

Share This Article
Leave a Comment
error: Content is protected !!