വിക്രത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ചിയാന്‍ 62ന്റെ ടൈറ്റില്‍ പ്രഖ്യാപനം: ‘വീര ധീര ശൂരന്‍’

Web Desk
1 Min Read

കൊച്ചി: പ്രേക്ഷകരെ ത്രസിപ്പിച്ചുകൊണ്ട് ചിയാന്‍ വിക്രമിന്റെ പിറന്നാള്‍ ദിനത്തില്‍ ‘വീര ധീര ശൂരന്‍’ ടൈറ്റില്‍ പ്രഖ്യാപിച്ചു. എസ് യു അരുണ്‍ കുമാറാണ് സംവിധാനം ചെയ്യുന്നത്.

city exchange

മൂന്നു മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. വിക്രത്തിന്റെ അന്‍പത്തി എട്ടാമത് പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് പ്രമുഖ നിര്‍മ്മാതാക്കളായ എച്ച് ആര്‍ പിക്ചേഴ്സിന്റെ വമ്പന്‍ പ്രഖ്യാപനം നടന്നത്.

എസ് ജെ സൂര്യ, മലയാളി താരം സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി കലാകാരന്മാര്‍ ഉള്‍പ്പെടുന്ന വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. സാര്‍പ്പട്ട പരമ്പരൈ ഫെയിം ദുഷാര വിജയനാണ് നായികയായി എത്തുന്നത്. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും ജി വി പ്രകാശ് കുമാറിന്റെ സംഗീത സംവിധാനവും ചിയാന്‍ 62വിനെ കൂടുതല്‍ മികവുറ്റതാക്കും. എഡിറ്റര്‍ പ്രസന്ന ജി കെയും ആര്‍ട്ട് ഡയറക്ഷന്‍ സി എസ് ബാലചന്ദറും നിര്‍വഹിക്കുന്നു. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയ ഷിബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ 21ന് മധുരയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!