

പറവൂര്‍: യുവതിയെ അപമാനിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴ വളപ്പ് രാജേഷ് (48) ആണ് ഞാറക്കല്‍ പൊലീസിന്റെ പിടിയിലായത്.

പുതുവൈപ്പ് ഭാഗത്തുള്ള ഒരു വീട്ടിലെത്തിയ പ്രതി യുവതിയുടെ കയ്യില്‍ പിടിച്ച് വലിച്ച് അപമാനിക്കുകയായിരുന്നു. യുവതി ഒച്ചവെച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ വിജയകുമാര്‍, കെ കെ ദേവരാജ്, എ എസ് ഐ ഷാഹിര്‍, രഞ്ജിത്ത് കുറുപ്പ്,
സ്വപ്ന, സീനിയര്‍ സി പി ഒ അഭിലാഷ് എന്നിവരടക്കുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.
