Connect with us

Featured

റൊമാനിയന്‍ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി

Published

on


ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി ഖത്തര്‍ സന്ദര്‍ശിക്കുന്ന റൊമാനിയന്‍ പ്രധാനമന്ത്രി മാര്‍സെല്‍ സിയോലാക്കുമായി ഔദ്യോഗിക ചര്‍ച്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധത്തെക്കുറിച്ചും അവയെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്തു. മേഖലയിലെ സംഭവ വികാസങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും സംഘര്‍ഷം കുറയ്ക്കുന്നതിനും ശാന്തമാക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ഖത്തര്‍- റൊമാനിയന്‍ ബന്ധങ്ങള്‍ പരസ്പര വിശ്വാസത്തിന്റെ സവിശേഷതയാണെന്നും ഊര്‍ജം, കൃഷി, വിനോദസഞ്ചാരം എന്നീ മേഖലകളിലെ ഏകോപനത്തിന് പുറമെ സാമ്പത്തിക, വാണിജ്യ, നിക്ഷേപ, വിവര സാങ്കേതിക മേഖലകളില്‍ കാര്യമായ വികസനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും സെഷനില്‍ ഊന്നിപ്പറഞ്ഞു.

യുദ്ധവും ഗാസയിലെ ഫലസ്തീന്‍ ജനതയെ തുടര്‍ച്ചയായി ലക്ഷ്യമിടുന്നതും തടയുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും രാഷ്ട്രീയ ബ്ലാക്ക് മെയിലിനുള്ള ഉപകരണമായി മാനുഷിക സഹായം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു.


error: Content is protected !!