

ദോഹ: 2024 ഏപ്രില്‍ 30 ചൊവ്വാഴ്ച മുതല്‍ ഖത്തറിന്റെ ആകാശം കടുത്ത മേഘാവൃതമാകുന്നതോടെ രാജ്യത്ത് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

വാരാന്ത്യത്തില്‍ ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു.

മെയ് 1 വ്യാഴാഴ്ച ഉച്ചവരെ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മിതമായതോ തീവ്രതയുള്ളതോ ആയ മഴ പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
ഇത്തരം കാലാവസ്ഥയില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഊന്നിപ്പറയുന്നു.

