Connect with us

NEWS

അജ്മീര്‍ കൊലപാതകത്തിന് പ്രേരണയായത് വിദ്വേഷ പ്രചാരണം: എസ് കെ എസ് എസ് എഫ്

Published

on


കോഴിക്കോട്: രാജസ്ഥാനിലെ അജ്മീറിനടുത്ത ദൗറാഇയിലെ മദീന മസ്ജിദില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇമാം മൗലാന മാഹിര്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ച് കൊല ചെയ്യപ്പെട്ടത് അത്യധികം ആശങ്കാജനകമാണെന്ന് എസ് കെ എസ് എസ് എഫ് സെക്രട്ടറിയേറ്റ്. തികഞ്ഞ വര്‍ഗീയവാദികളായ ഒരുപറ്റം അക്രമകാരികളെ രൂപപ്പെടുത്തിയെടുത്ത് അവരിലേക്ക് ഇസ്ലാമോഫോബിയ കുത്തിവെക്കാന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം പോലും കാരണമായിട്ടുണ്ട്. ഇക്കാര്യത്തില്‍ ഭീതിദമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.

പള്ളികളും മദ്രസകളും എന്നും രാഷ്ട്ര നിര്‍മ്മാണത്തിന് ഗുണകരമാവുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്താറുള്ളത്. പള്ളിയില്‍ ആരാധനകള്‍ക്ക് നേതൃത്വം നല്‍കുന്ന അവിടുത്തെ ഇമാം ഉറങ്ങിക്കിടക്കുമ്പോള്‍ കുട്ടികളുടെ മുന്നിലിട്ട് കൊല ചെയ്യപ്പെടുന്നത് കൊലയാളികളുടെ ആസൂത്രണവും മുന്നൊരുക്കവും വെളിപ്പെടുത്തുന്നതാണ്. രാജ്യത്തെ നീതിപീഠങ്ങള്‍ നേരിട്ട് ഇടപ്പെട്ട് കേസിന്റെ തുടര്‍ നടപടികള്‍ നിരീക്ഷിച്ചാല്‍ മാത്രമേ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കപ്പെടാന്‍ കഴിയൂ എന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അയ്യൂബ് മുട്ടില്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, താജുദ്ദീന്‍ ദാരിമി പടന്ന, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, അന്‍വര്‍ മുഹിയദ്ദീന്‍ ഹുദവി, ഒ പി അഷ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം എന്നിവര്‍ പ്രസംഗിച്ചു.


error: Content is protected !!