ഷാര്‍ജ സെയ്ഫ് സോണില്‍ ബിസിനസ് ചെയ്യാന്‍ അവസരം; വണ്‍ ടു വണ്‍ മീറ്റിംഗ് മെയ് 6നും 7നും

Web Desk
1 Min Read

കോഴിക്കോട്: ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ സംരംഭകര്‍ക്ക് ഷാര്‍ജ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ഫ്രീ സെയ്ഫ് സോണില്‍ ബിസിനസ് തുടങ്ങുന്നതിന് അവസരം നല്‍കുന്നു.

city exchange

ഇതിനായി കമ്പനികളും സംരംഭകരും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം 6നും 7നും താജ് ഗെയ്റ്റ് വേ ഹോട്ടലില്‍ നടക്കും. രണ്ട് ദിവസങ്ങളിലായി രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ബി ടു ബി മീറ്റിന് അവസരം ഒരുക്കും. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമുള്ള ബിസിനസ്/ നിക്ഷേപ അവസരങ്ങള്‍, വിദേശ കമ്പനികള്‍ക്ക് ഫ്രീ സോണ്‍ വാഗ്ദാനം ചെയ്യുന്ന വിവിധതരം ഗുണങ്ങളും നിക്ഷേപങ്ങളും മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, സെന്‍ട്രല്‍ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവരുടെ ബിസിനസ് എങ്ങനെ വിപുലീകരിക്കാം എന്നിവയെ കുറിച്ച് മനസിലാക്കാനും സാധ്യമാകും. പ്രവേശനം സൗജന്യം. പങ്കെടുക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍:984587055.

Share This Article
Leave a Comment
error: Content is protected !!