ഗുണ്ടാ, ലഹരി മാഫിയാ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരീക്കണം: അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

കാലടി: കൊണ്ടോട്ടിയില്‍ മുന്‍ പഞ്ചായത്തംഗം സുലൈമാന്‍ പുതുവാന്‍കുന്ന് ഉള്‍പ്പെടെയുള്ള നാട്ടുകാരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാരെ മുഴുവന്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഗൂഡാലോചനയില്‍ പങ്കാളികളായ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ ഉറപ്പ് വരുത്തണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

city exchange

കുറ്റം നടന്ന ഉടനെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെയും അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും എം എല്‍ എ പറഞ്ഞു. ഗുണ്ടാ, ലഹരി മാഫിയാ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

ആലുവയിലെ വിവിധ പ്രദേശങ്ങളില്‍ നിരന്തരമായി ഗുണ്ടാ സംഘങ്ങളുടെ ആക്രമണങ്ങള്‍ നടക്കുമ്പോഴും പൊലീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ചിനും ഇന്റലിജന്‍സ് വിഭാഗത്തിനും വിവരങ്ങള്‍ ലഭിക്കാത്തത് വലിയ വീഴ്ച്ചയാണെന്ന് എം എല്‍ എ പറഞ്ഞു.

ഗുണ്ടാ, ലഹരി മാഫിയാ സംഘങ്ങള്‍ യാതൊരുവിധ ഭയവുമില്ലാതെ വിഹരിക്കുന്നത് പൊലീസിന്റെ വീഴ്ച്ചയുടെ ഭാഗമാണെന്നും എം എല്‍ എ പറഞ്ഞു.

- Advertisement -
Ad image

കൊടും ക്രിമിനലുകള്‍ ജാമ്യം കിട്ടി പുറത്ത് ഇറങ്ങുമ്പോള്‍ അവരെ നിരന്തരം നിരീക്ഷിക്കാനുള്ള സംവിധാനം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും രാത്രികാല പൊലീസ് പട്രോളിംഗും നിരീക്ഷണവും ശക്തമാക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷാ ഉറപ്പാക്കാന്‍ സര്‍ക്കാരും പൊലീസും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!