റോഡ് പ്രവര്‍ത്തി വിലയിരുത്താന്‍ യോഗം ചേര്‍ന്നു

Web Desk
3 Min Read

ആലുവ: ആലുവ- പെരുമ്പാവൂര്‍, കരിയാട്- മറ്റൂര്‍, അങ്കമാലി- പറവൂര്‍ എന്നീ പി ഡബ്ല്യൂ ഡി റോഡുകളിലും കീഴ്മാട്, എടത്തല, കാഞ്ഞൂര്‍, ശ്രീമൂലനഗരം, ചെങ്ങമനാട്, നെടുമ്പാശ്ശേരി എന്നീ പഞ്ചായത്തുകളിലെ റോഡുകളിലും ജലജീവന്‍ പദ്ധതിയിലെ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയുടേയും തുടര്‍ന്നു ഈ റോഡുകള്‍ ടാറിങ്ങ് നടത്തി പുനരുദ്ധരിക്കുന്ന പദ്ധതികളുടേയും പുരോഗതി വിലയിരുത്തുന്നതിന് മഹാനാമി ഓഡിറ്റോറിയത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എയുടെ സാന്നിധ്യത്തില്‍ ജനപ്രതിനിധികള്‍, വാട്ടര്‍ അതോറിറ്റി, പി ഡബ്ല്യു ഡി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ജലജീവന്‍ പദ്ധതിയിലെ പൈപ്പിടല്‍ വൈകുന്നതിനാല്‍ റോഡുകള്‍ പുനരുദ്ധരിച്ച് സഞ്ചാരയോഗ്യമാക്കുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എത്രയും വേഗം ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടിയാണ് പഞ്ചായത്ത് പ്രസിഡന്റ്മാര്‍, മറ്റു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം എം എല്‍ എ വിളിച്ചു ചേര്‍ത്തത്.

city exchange

ജലജീവന്‍ പദ്ധതിയില്‍ പൈപ്പിടുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനായി മുന്‍കാലങ്ങളില്‍ യോഗങ്ങള്‍ വിളിച്ചു സമയ ക്രമം സ്വീകരിച്ചിട്ടും പദ്ധതിയുടെ പൂര്‍ത്തീകരണം അനന്തമായി നീളുന്നത് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടേയും കോണ്‍ട്രാക്ടര്‍മാരുടേയും ഭാഗത്തു നിന്നുള്ള അനാസ്ഥയാണെന്നും അതില്‍ തനിക്കുള്ള ശക്തമായ പ്രധിഷേധം യോഗത്തില്‍ സന്നിഹിതരായിരുന്ന വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍, സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരെ എം എല്‍ എ അറിയിക്കുകയും ഇനിയും പദ്ധതി നീട്ടിക്കൊണ്ടു പോയി റോഡിന്റെ പുനരുദ്ധാരണം വൈകിപ്പിച്ചാല്‍ അത് ജനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളിയാകുമെന്നും അതുകൊണ്ട് പൈപ്പിടല്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് റോഡ് പുനരുദ്ധാരണത്തിന് കൈമാറണമെന്നും എം എല്‍ എ യോഗത്തില്‍ ശക്തമായ നിലപാടു സ്വീകരിച്ചു.

യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ ജനപ്രതിനിധികളും പദ്ധതി നീളുന്നതില്‍ തങ്ങളുടേതല്ലാത്ത കാര്യത്തിന് പൊതുജനങ്ങള്‍ തങ്ങളെയാണ് കുറ്റം പറയുന്നതെന്നും അതിനാല്‍ ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടറും അനാസ്ഥവെടിഞ്ഞ് എത്രയും വേഗത്തില്‍ പൈപ്പിടല്‍ പൂര്‍ത്തിയാക്കി റോഡുകള്‍ ടാറിങ്ങ് നടത്തി സുഗമമായ സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഏറ്റവും മോശമായി കിടക്കുന്ന ആലുവ- പെരുമ്പാവൂര്‍ റോഡിലെ പൈപ്പിടലും റെസ്റ്റോറേഷനും മെയ് ആറിന് പൂര്‍ത്തിയാക്കി മെയ് ഒന്‍പതിന് ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് സഹിതം റോഡ് പി ഡബ്ല്യൂ ഡിക്ക് കൈമാറാമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടറും യോഗത്തില്‍ ഉറപ്പുനല്‍കി. റോഡ് കൈ മാറിക്കിട്ടിയാല്‍ ലെവലെടുക്കല്‍ പൂര്‍ത്തിയാക്കി മെയ് 18ന് ബി എം നിലവാരത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനം ആരംഭിക്കാമെന്ന് പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥരും ഉറപ്പു നല്‍കി.

- Advertisement -
Ad image

അതുപോലെ മെയ് ഒന്‍പതിന് ആലുവ- പെരുമ്പാവൂര്‍ റോഡിലെ പൈപ്പിടല്‍ പൂര്‍ത്തിയാക്കി പി ഡബ്ല്യൂ ഡിക്ക് കൈമാറി കഴിഞ്ഞതിനുശേഷം, കീഴ്മാട്, എടത്തല, എന്നീ പഞ്ചായത്തുകളിലെ ജലജീവന്‍ പദ്ധതിയിലെ പൈപ്പിടല്‍ പൂര്‍ത്തിയാക്കി റോഡുകളുടെ റെസ്റ്റോറേഷന്‍ ജോലികള്‍ നടത്താമെന്നും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടറും യോഗത്തില്‍ ഉറപ്പു നല്‍കി.

കരിയാട്- മറ്റൂര്‍, അങ്കമാലി- പറവൂര്‍ (കരക്കാട്ടുകുന്നു മുതല്‍ പൊയ്ക്കാട്ടുശ്ശേരി വരെ) എന്നീ റോഡിലൂടെയുള്ള പൈപ്പിടല്‍ ജോലി 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അത് കഴിഞ്ഞാല്‍ റോഡ് പി ഡബ്ല്യൂ ഡിക്ക് കൈ മാറിയാല്‍ ഈ റോഡിന്റെ പുനരുദ്ധാരണ ജോലികള്‍ ആരംഭിക്കുമെന്നും യോഗത്തില്‍ തീരുമാനമായി. കൂടാതെ നെടുമ്പാശ്ശേരി, ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂര്‍ എന്നീ പഞ്ചായത്തുകളിലെ പൈപ്പിടല്‍ സമയബന്ധിതമായി തീര്‍ത്ത് റെസ്റ്റോറേഷന്‍ നടത്തി സഞ്ചാരയോഗ്യമാക്കാമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉറപ്പു നല്‍കി.

പൈപ്പിടല്‍ ജോലി പൂര്‍ത്തീകരിച്ച് ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് സഹിതം റോഡു കൈമാറുന്ന മെയ് ഒന്‍പതു വരെ ജോലികളുടെ മേല്‍നോട്ടം വാട്ടര്‍ അതോറിറ്റി അസി.എക്സി എഞ്ചിനീയറും പി ഡബ്ല്യൂ ഡി റോഡ്‌സ് അസി. നഎഞ്ചിനീയറും സംയുക്തമായി നേരിട്ട് നിര്‍വ്വഹിക്കണമെന്നും കൂടാതെ ഈ കാര്യങ്ങള്‍ വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍, സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ എന്നിവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലുമായിരിക്കണമെന്നും യോഗം തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റ്മാരായ വി എം ഷംസുദ്ദീന്‍, എ വി സുനില്‍, സതി ലാലു, ജയ മുരളീധരന്‍, വിജി ബിജു, ചെങ്ങമനാട് വൈസ് പ്രസിഡന്റ് സി എസ് അസീസ്, വാട്ടര്‍ അതോറിറ്റി കൊച്ചി സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് എഞ്ചിനീയര്‍ പ്രദീപ് വി കെ, സുപ്രണ്ടിങ്ങ് എഞ്ചിനീയര്‍ രതീഷ് കുമാര്‍ എസ്, വാട്ടര്‍ അതോറിറ്റി എക്സി. എഞ്ചിനീയര്‍മാരായ പ്രിയദര്‍ശനി ബി, സിന്ധു സി നായര്‍, പി ഡബ്ല്യൂ ഡി എക്സി എഞ്ചിനീയര്‍ തോമസ് കെ എം, മറ്റു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!