ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം

Web Desk
1 Min Read

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെണ്‍കുട്ടികള്‍ കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയെന്നാണ് പോലീസിന് ലഭിച്ച സൂചന.

city exchange

കുട്ടികളെ കണ്ടെത്താനായി അന്വേഷണസംഘം ഇന്നലെ തന്നെ ബെംഗളൂരുവിലേക്ക് തിരിച്ചു. അതേസമയം, കുട്ടികളെ കാണാതായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കമ്മീഷന്‍ അംഗം ബബിത ചില്‍ഡ്രന്‍സ് ഹോമിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ബുധനാഴ്ച റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് പിന്നാലെയാണ് ആറ് പെണ്‍കുട്ടികളെയും ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായത്. ആഘോഷത്തില്‍ പങ്കെടുത്തതിന് ശേഷം കുട്ടികള്‍ അടുക്കളഭാഗം വഴി പുറത്തേക്ക് കടന്നതായാണ് നിഗമനം. അടുക്കളക്കെട്ടിടത്തിന് മുകളില്‍ കോണിവെച്ചാണ് താഴേക്ക് ഇറങ്ങിയതെന്നാണ് പോലീസ് പറയുന്നത്.

- Advertisement -
Ad image

സംഭവത്തില്‍ ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ചേവായൂര്‍ പോലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ ഒരുമിച്ച് റോഡിലൂടെ നടന്നുപോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കുട്ടികള്‍ എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് രക്ഷപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം.

Share This Article
Leave a Comment
error: Content is protected !!