മണിപ്പൂര്‍ കലാപം: ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം പ്രതിഷേധിച്ചു

Web Desk
1 Min Read

കൊച്ചി: മണിപ്പൂര്‍ വംശീയ കലാപ മനുഷ്യ കൂട്ടക്കൊലകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം കളമശ്ശേരി ജെ എഫ് കോടതിക്ക് സമീപം പ്രതിഷേധ സമ്മേളനം നടത്തി.

city exchange

സമ്മേളനം പാര്‍ലമെന്റ് മുന്‍ അംഗം ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന പ്രസിഡണ്ട് ടി കെ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.

ഫോറം ലീഗല്‍ അഡൈ്വസര്‍ അഡ്വ. ടി പി എം ഇബ്രാഹിംഖാന്‍ മുഖ്യപ്രഭാഷണം നടത്തി. ജെ ജെ കുറ്റിക്കാട്ട്, ഡോ. ബിനോയ് ഭാസ്‌കരന്‍, സജി നമ്പൂതിരി, ഖാദര്‍ മാവേലി, ജോസ് ആന്റണി, കെ എ ആന്റണി, രാജേഷ് എസ് ബാബു, നിഷാദ് ഷാമോന്‍, ഒ എ ഹാരിസ്, ടി സി ജോര്‍ജ് തച്ചിലകത്ത്, ബിജോയ് ആന്റു സ്രാമ്പിക്കല്‍, മേരിക്കുട്ടി ജോര്‍ജ്, കെ എം ഫസലുല്ല, രമ്യ ആന്‍ ചാക്കോ, നിയാസ് പി എ, ഗോപന്‍ ജനാര്‍ദ്ദനന്‍പിള്ളൈ, കെ കെ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഗിരീഷ് ചുള്ളിക്കാവ്, ശിവന്‍ വട്ടേക്കുന്നം എന്നിവര്‍ ഈ വിഷയത്തില്‍ കവിതകള്‍ ആലപിച്ചു.

ഇന്റര്‍നാഷണല്‍ അവാര്‍ഡ് ജേതാവ് ഡോ. രവീന്ദ്രന്‍ ആചാര്യയുടെ ‘മാജിക് ഷോ’യും അരങ്ങേറി.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!