

ദോഹ: ഒ ഐ സി സി- ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്ഥാപക അധ്യക്ഷന്‍ പി കെ സുലൈമാന്റെയും മുന്‍ എക്‌സിക്യൂട്ടീവ് അംഗം റഹിം റയാന്റെയും സ്മരണാര്‍ഥം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

റിയാദ മെഡിക്കല്‍ സെന്ററും റേഡിയോ മലയാളം 98.6 എഫ് എമ്മുമായി സഹകരിച്ച് നടക്കുന്ന ക്യാമ്പ് ഓഗസ്റ്റ് 11ന് വെള്ളിയാഴ്ച്ച രാവിലെ എട്ടു മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ വെച്ചാണ് നടക്കുന്നത്.

രക്തദാനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയത്ത് ഇവിടെയെത്തി രക്തം ദാനം ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് ക്യാമ്പ് കോഡിനേറ്റര്‍ ശിവാനന്ദന്‍ കൈതേരിയുമായി 70944344, 50744344 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

