Featured
ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് മടങ്ങി

ദോഹ: ഔദ്യോഗിക സന്ദര്‍ശനത്തിന് ഖത്തറിലെത്തിയ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മടങ്ങി. അല്‍-ഉദൈദ് വ്യോമതാവളത്തില്‍ ട്രംപിനെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി യാത്രയയപ്പ് നല്‍കി.


പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഹസ്സന്‍ അല്‍ താനി, അമീരി ദിവാന്‍ മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി, ഖത്തറിലെ യുഎസ് അംബാസഡര്‍ ടിമ്മി ഡേവിസ് എന്നിവരും സന്നിഹിതരായിരുന്നു.


